തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന നടിയാണ് മാളവിക മോഹനൻ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം മാളവിക നിറസാന്നിധ്യമായി മാറി. രജനീ കാന്ത്, വിജയ്, ധനുഷ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ മാളവികയ്ക്ക് സാധിച്ചു.
ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറാൻ മാളവികയ്ക്ക് കഴിഞ്ഞു.
സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക മോഹനൻ. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും സജീവമായ താരങ്ങളിൽ ഒരാളാണ് മാളവിക. മലയാളികൾക്കിടയിൽ വലിയ ഫാൻ ബേസുള്ള താരമാണ് മാളവിക. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി മാളവിക ആരാധകരെ ഞെട്ടിക്കാറുണ്ട്.
മാളവിക പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ടും വൈറലായി കഴിഞ്ഞു. നിരവധി പ്പേരാണ് പതിവ് പോലെ കമന്റുമായെത്തുന്നത്. ഹോട്ടാണെങ്കിലും ക്യൂട്ടാണെന്നാണ് ആരാധകരുടെ പക്ഷം. പതിവ് തെറ്റിക്കാതെ ഇത്തവണയും ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമായി തന്നെയാണ് താരം എത്തിയിട്ടുള്ളത്.
The post ഇത്തിരി ഹോട്ട് ഒത്തിരി ക്യൂട്ട്, മാളവിക പങ്കിട്ട ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/MHTlEq8
via IFTTT