സിനിമാനടി എന്ന മുഖംമൂടി ഇടയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും,  എങ്കിലും പരാതികൾ ഇല്ല!! അമല പോൾ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിൽ തുടങ്ങിയ ആടുജീവിതം എന്ന ചിത്രത്തിലെത്തിനിൽക്കുന്ന നടി അമല പോളിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 15 വർഷത്തെ സിനിമ ജീവിതത്തിൽ ജയവും പരാജയവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്ന് നടി അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞു. ജീവിതത്തിൽ തീരുമാനങ്ങളുടെ പേരിൽ വ്യക്തിഹത്യ പോലും താൻ നേരിട്ടിട്ടുണ്ടെന്നും അതിലൂടെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ ഇന്ന് ജീവിതത്തിലെ മനോഹരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നടി പറഞ്ഞു.

ഇടക്കാലത്ത് സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നു. അന്ന് തിരികെ വരുമ്പോൾ എല്ലാവരും തന്നെ മറന്നു പോകുന്ന ഒരുപാട് പേർ പറഞ്ഞു.ജോലി ചെയ്യ് എന്നാലേ ഇതിൽ നിന്നും പുറത്തു വരാൻ പറ്റുമെന്നൊക്കെ ഒരുപാട് ഉപദേശങ്ങൾ തന്നു. ആ സമയത്ത് തനിക്ക് എന്താ വേണ്ടേ എന്ന് ആരും എന്നോട് ചോദിച്ചിരുന്നില്ല. സമൂഹം അങ്ങനെയായിരുന്നു. തന്നെ ഉള്ളിൽനിന്നും തനിക്ക് തിരിച്ചുവരാം എന്നും വീണ്ടും തിളങ്ങുമെന്നും നല്ല ബോധം ഉണ്ടായിരുന്നു. അന്നൊക്കെ മാനസിക ആരോഗ്യത്തിന് വേണ്ടിയായിരുന്നു പ്രാധാന്യം കൊടുത്തത്.

ജീവിതത്തിൽ ഒരുപാട് താഴ്ന്നുപോയ നിമിഷങ്ങൾ തനിക്കുണ്ടായിരുന്നു. അന്നൊക്കെ ഒളിച്ചോടാൻ ശ്രമിച്ചിരുന്നു. ഇന്ന് തീരുമാനങ്ങളിൽ അഭിമാനം തോന്നുന്നുണ്ടെന്ന് താരം പറയുന്നു.കഴിഞ്ഞവർഷം ആയിരുന്നു അമലാ പോളിന്റെ വിവാഹം കഴിഞ്ഞത്. താരം ഇപ്പോൾ ഗർഭിണിയാണ്. ആട്ജീവിതം റിലീസിനോട് അടുക്കേ താരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നുണ്ട്ഒ.രുപാട് അഭിമുഖങ്ങളും ഇതിനോടകം നൽകികഴിഞ്ഞു.

The post സിനിമാനടി എന്ന മുഖംമൂടി ഇടയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും,  എങ്കിലും പരാതികൾ ഇല്ല!! അമല പോൾ appeared first on Viral Max Media.



from Mallu Articles https://ift.tt/iJc8z24
via IFTTT
Previous Post Next Post