തഞ്ചാവൂർ പെരിയ കോവിൽ സന്ദർശിച്ച് നടി തൻവി റാം, സോഷ്യൽ മീഡിയ കീഴടക്കി ചിത്രങ്ങൾ

അമ്പിളിയിലെ ആരാധികേ എന്ന പാട്ടുകേട്ടവരുടെ മനസില്‍ കുടിയേറിയ അഭിനേത്രിയാണ് തന്‍വി റാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച നടിയെന്ന് പേരെടുക്കാന്‍ താരത്തിന് സാധിച്ചു.

പിന്നാലെ 2018, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, കുമാരി, എങ്കിലും ചന്ദ്രികേ തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായി തന്‍വി മലയാള സിനിമയില്‍ സജീവമായൊരു സ്ഥാനം നേടി.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെച്ച ഒരുപിടി ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. തമിഴ്നാട്ടിലെ പ്രശസ്തമായ തഞ്ചാവൂര്‍ പെരിയ കോവില്‍ സന്ദര്‍ശിച്ചപ്പോഴുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്.

ദ്രാവിഡ ശില്‍പകലയുടെ പെരുമ പേറുന്ന മഹത്തായ ഒരു നിര്‍മ്മിതി കൂടിയാണ് രാജരാജ ചോഴന്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം. ഉയരം കൂടിയ ഗോപുരവും കൊത്തുപണികളും പ്രതികമകളും കൊണ്ട് മനോഹരമാണ് ക്ഷേത്രവും പരിസരവും.

നീലയും ചുവപ്പും കോമ്പിനേഷനിലുള്ള പട്ടുസാരിയുടുത്ത് ഭസ്മക്കുറിയും തൊട്ട് മൂക്കുത്തിയിട്ട് അതിസുന്ദരിയായാണ് തന്‍വിയെ ചിത്രങ്ങളില്‍ കാണാനാവുക
തഞ്ചാവൂര്‍ ക്ഷേത്രത്തിലെ മനോഹരമായ രാജഗോപുരത്തിന് മുന്നില്‍ നൃത്തം ചെയ്യുന്ന നര്‍ത്തകിയെ പോലെ പോസ് ചെയ്യുന്ന തന്‍വിയുടെ ചിത്രം അതിമനോഹരമെന്ന് ആരാധകര്‍ പറയുന്നു.

മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. നാനിയും നസ്റിയയും ഒന്നിച്ച അണ്ടേ സുന്ദരനാകി എന്ന ചിത്രത്തിലൂടെയാണ് തന്‍വി തെലുങ്കില്‍ അരങ്ങേറിയത്.

The post തഞ്ചാവൂർ പെരിയ കോവിൽ സന്ദർശിച്ച് നടി തൻവി റാം, സോഷ്യൽ മീഡിയ കീഴടക്കി ചിത്രങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/QpAhkJT
via IFTTT
Previous Post Next Post