ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന താരമാണ് ജ്യോതിർമയി. മിനിസ്ക്രീൻ രംഗത്ത് നിന്നും ബിഗ് സ്ക്രീനിലേക്ക് കാലെടുത്ത് വെച്ച താരം ആദ്യമായി അഭിനയിച്ചത് പൈലറ്റ് എന്ന ചിത്രത്തിലായിരുന്നു. എന്നാൽ ലാൽജോസ്- ദിലീപ് കൂട്ടുകെട്ടിൽ പിറന്ന മീശമാധവനിലെ കഥാപാത്രമാണ് ആരാധകർക്കിടയിൽ താരത്തെ ശ്രദ്ധേയയാക്കിയത്.
തുടർന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് സിനിമകളിലും താരം അഭിനയിച്ചു. മലയാളത്തിൽ അതികം ചിത്രങ്ങളൊന്നും ഇല്ലെങ്കിലും ആരാധകരുടെ മനസിൽ താങ്ങി നിൽക്കുന്ന കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കുവാനും താരത്തിന് കഴിഞ്ഞു.
സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദിനെയാണ് താരം വിവാഹം കഴിച്ചത്. ജ്യോതിർമയുടെ രണ്ടാം വിവാഹമാണ് അമൽ നീരദുമായി. ഇപ്പോഴിതാ സാൾട്ട് ആൻഡ് പെപ്പെർ സ്റ്റൈലിഷ് ലുക്കിലെത്തിയ ജ്യോതിർമയിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കേരള മീഡിയ അക്കാദമി പൂർവ വിദ്യാർത്ഥി സംഗമത്തിന് ജ്യോതിർമയി എത്തിയപ്പോൾ ഉള്ള ഫോട്ടോ ആണ് ശ്രദ്ധ നേടുന്നത്. സാൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ വളരെ സ്റ്റൈലിഷ് ആയാണ് താരം എത്തിയിരിക്കുന്നത്. ചിത്രം വൈറൽ ആയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
The post സാൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ വീണ്ടും ഞെട്ടിച്ച് ജ്യോതിർമയി, താരത്തിന് ഇത് എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/ZVmNotf
via IFTTT