ഞാൻ സ്നേഹിച്ച എല്ലാ പുരുഷന്മാരും എന്നെ വഞ്ചിച്ചു, ഇന്ന് ഭക്ഷണത്തിനും പണത്തിനും ക്ഷാമമില്ല, പക്ഷെ ഒരു കുടുംബത്തിൻ്റെ അഭാവം തന്നെ നിരാശപ്പെടുത്തുന്നു, തുറന്ന് പറച്ചിലുമായി ഷക്കീല

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങൾ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ്ഓഫീസ് വാണിരുന്ന ഷക്കീല, സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാൻ സമൂഹവും തയ്യാറാവുകയായിരുന്നു. മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിറ സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ ഊർമിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ, വിവാഹത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനിടയിൽ നടി തൻ്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു. നീലചിത്ര നായികയായി മാറേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് താരം വെളിപ്പെടുത്തി.തൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയാണ് തന്നെ ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, താൻ ആർക്കുവേണ്ടിയാണോ ഈ തീരുമാനം എടുത്തത് ഇന്ന് അവർ തന്റെ കൂടെയില്ലെന്നും താരം പറഞ്ഞു.

23-ാം വയസ്സിൽ ഗ്ലാമർ താരമായി മാറിയയാളാണ് ഷക്കീല. ഇത് തനിക്കേറെ പ്രശസ്തി നേടിത്തന്നു. എന്നാൽ തന്റെ ഒരേയൊരു ആഗ്രഹം അവരുടെ കുടുംബത്തോടൊപ്പം ജീവിക്കുക എന്നതായിരുന്നു. ജീവിതത്തിലെ വെല്ലുവിളികളെ കുറിച്ച് ചിന്തിക്കുമ്പോൾ ഇന്ന് ഭക്ഷണത്തിനും പണത്തിനും ക്ഷാമമില്ലെന്നും പക്ഷെ ഒരു കുടുംബത്തിൻ്റെ അഭാവമാണ് തന്നെ നിരാശപ്പെടുത്തുന്നതെന്നും ഷക്കീല പറഞ്ഞു.

The post ഞാൻ സ്നേഹിച്ച എല്ലാ പുരുഷന്മാരും എന്നെ വഞ്ചിച്ചു, ഇന്ന് ഭക്ഷണത്തിനും പണത്തിനും ക്ഷാമമില്ല, പക്ഷെ ഒരു കുടുംബത്തിൻ്റെ അഭാവം തന്നെ നിരാശപ്പെടുത്തുന്നു, തുറന്ന് പറച്ചിലുമായി ഷക്കീല appeared first on Viral Max Media.



from Mallu Articles https://ift.tt/QKjZSpB
via IFTTT
Previous Post Next Post