കൂടെയുളള ഒരുത്തനെ അടിച്ചുകൊല്ലുമ്പോള്‍ അനങ്ങാതെ നോക്കിനിന്ന നിങ്ങള്‍, കുട്ടികളെ നിങ്ങള്‍ക്ക് കുറ്റബോധം തോന്നുന്നില്ലേ; മഞ്ജു സുനിച്ചന്‍

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കി നടി മഞ്ജു സുനിച്ചന്‍. പുതിയ തലമുറയെക്കുറിച്ച് അഭിമാനം തോന്നിയിരുന്ന തന്നെപ്പോലെയുളളവരെ ഇത് ലജ്ജിപ്പിക്കുന്നുവെന്ന് മഞ്ജു പറയുന്നു. ഇതുപോലെയുളള നരാധമന്മാര്‍ ഉളളിടത്തേക്ക് സ്വന്തം മക്കളെ എങ്ങനെ പറഞ്ഞയയ്ക്കുമെന്നും നടി ചോദിക്കുന്നു.

ഇത് പറയാതിരിക്കാന്‍ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍.. ഇതാണോ ഈ വയസിനിടക്ക് നിങള്‍ പഠിച്ചത് .. നിങള്‍ ഇപ്പൊള്‍ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോള്‍ ഒരു ചെറു വിരല്‍ പോലും അനക്കാതെ നോക്കി നിന്ന നിങള്‍.. കുട്ടികളെ നിങള്‍ എന്താണു പഠിച്ചത്..

കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രധിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാര്‍ഥി പ്രസ്ഥാനത്തിനും സര്‍ക്കാരിനും കോളജ് അധികൃതര്‍ക്കും പറയാനുള്ളത്.. ആ അമ്മക്ക് എന്ത് മറുപടി കൊടുക്കും നിങള്‍.. അച്ഛന്.. അവന്റെ സുഹൃത്തുക്കള്‍ക്ക്… പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു..

നിങ്ങളെ പോലുള്ള നരാധമന്മാര്‍ ഉള്ളിടത്തേക്ക് ഞങളുടെ മക്കളെ എങ്ങെനെ പറഞ്ജയക്കും.. ദയവു ചെയ്ത് ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവര്‍ക്ക് മാപ്പില്ല..-മഞ്ജു കുറിച്ചു.

The post കൂടെയുളള ഒരുത്തനെ അടിച്ചുകൊല്ലുമ്പോള്‍ അനങ്ങാതെ നോക്കിനിന്ന നിങ്ങള്‍, കുട്ടികളെ നിങ്ങള്‍ക്ക് കുറ്റബോധം തോന്നുന്നില്ലേ; മഞ്ജു സുനിച്ചന്‍ appeared first on Viral Max Media.



from Mallu Articles https://ift.tt/r8HmE2B
via IFTTT
Previous Post Next Post