പൃഥ്വിരാജിന്റെ ആദ്യത്തെ സിനിമയുടെയും റിലീസിനൊരുങ്ങുന്ന ആടുജീവിതത്തിലെ നജീബിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍. 2002 ല്‍ ആണ് പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ വെറും 19 വയസ്സുമാത്രമായിരുന്നു പ്രായം . ഇന്നിപ്പോള്‍ ലോകമെമ്പാടുമുളള ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്.
‘മനുവില്‍ നിന്ന് നജീബിലേക്ക് എന്തൊരു അവിസ്മരണീയമായ യാത്രയായിരുന്നു അത്’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചത്. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ അഭയമില്ലാതെ സഞ്ചരിച്ച് അതിജീവിച്ച നജീബ് എന്ന മനുഷ്യന്റെ കഥ പറയുന്ന ചിത്രത്തിലെ വേഷം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ്.
2002 ൽ ഓസ്‌ട്രേലിയയിലെ പഠനാവധിക്ക് നാട്ടിലെത്തിയ പൃഥ്വിരാജ് വെറുമൊരു കൗതുകത്തിന്റെ പേരിലാണ് നന്ദനം എന്ന ചിത്രത്തിലെ നായകനാകുന്നത്. ഒരു പുതുമുഖ താരത്തെ തേടിയ സംവിധായകൻ രഞ്ജിത്തിനോട് നടനും നിർമാതാവുമായ മണിയൻപിള്ള രാജുവാണ് അന്തരിച്ച നടൻ സുകുമാരന്റെയും മല്ലികയുടെയും സുന്ദരനായ മകൻ പൃഥ്വിരാജിനെപ്പറ്റി പറയുന്നത്.
The post മനുവിൽ നിന്ന് നജീബിലേക്ക് , എന്തൊരു അവിസ്മരണീയമായ യാത്രയായിരുന്നു, പ്രിയ ഭർത്താവിനെക്കുറിച്ച് സുപ്രിയ appeared first on Viral Max Media.
from Mallu Articles https://ift.tt/Y5iwLGx
via IFTTT