കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിലെത്തിയ നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയിൽ ചാക്കോച്ചന്റെ നായികയായി വേഷമിട്ട നടിയാണ് സുരഭി. വിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾ സുരഭി പങ്കിട്ടില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിവാഹത്തിന് പ്രണവ് സുരഭിക്ക് സിന്ദൂരം ചാർത്തുന്ന ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു
വീട്ടുകാർ വിവാഹം തീരുമാനിച്ചുറപ്പിക്കുകയും, അതിനു ശേഷം പ്രണയം ആരംഭിക്കുകയും ചെയ്തവരാണ് സുരഭിയും പ്രണവും. ഇക്കാര്യം സുരഭിയുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോയിലാണ് പുറത്തുവന്നത്. മുംബൈയിൽ ജനിച്ചുവളർന്നയാളാണ് പ്രണവ്. ഏതാനും ശ്രദ്ധേയ ഗാനങ്ങൾ ഇദ്ദേഹം പാടിയിട്ടുണ്ട്. നാട്ടിൽ പയ്യന്നൂർ സ്വദേശിയാണ് ഇദ്ദേഹം
അടിക്കടി സിനിമ ചെയ്ത് മലയാളത്തിൽ നിറഞ്ഞു നിൽക്കാറില്ല എങ്കിലും സുരഭി ഒരഭിഭാഷക കൂടിയാണ്. പോയ വർഷം നവംബർ മാസത്തിലായിരുന്നു സുരഭി വിവാഹനിശ്ചയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
2022 ലെ ‘പത്മ’യാണ് സുരഭിയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിന് പുറമേ കന്നഡ, തമിഴ് ഭാഷകളിലും സുരഭി അഭിനയിച്ചു കഴിഞ്ഞു. കന്നഡയിലെ ദുഷ്ടാ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ഇതിനും വർഷങ്ങൾക്ക് ശേഷമാണ് കുട്ടനാടൻ മാർപാപ്പയിലൂടെ മലയാളത്തിൽ സുരഭി തന്റെ സാന്നിധ്യം അറിയിക്കുന്നത്. 2018 മുതൽ 2022 വരെ സുരഭി തുടർച്ചയായി മലയാളത്തിൽ സിനിമകൾ ചെയ്തിരുന്നു
The post നടി സുരഭി സന്തോഷ് വിവാഹിതയായി, വരൻ ഗായകൻ, ആശംസകളുമായി സോഷ്യൽ ലോകം appeared first on Viral Max Media.
from Mallu Articles https://ift.tt/U8VMtpF
via IFTTT