മലയാളം ടിവി സീരിയൽ മുൻനിരയിൽ നിൽക്കുന്ന ഒരു നായികയാണ് സ്വാസിക. തമിഴിലായിരുന്നു താരം തന്റെ അരങ്ങേറ്റം ആരംഭിച്ചിരുന്നത് എങ്കിലും, ഫ്ലവർസ് ചാനലിൽ പ്രശസ്തയായ സീത എന്ന പരമ്പരയിലൂടെയാണ് സ്വാസിക ആരാധകർക്ക് മുൻപിലേക്ക് കൂടുതലായി എത്തുന്നത്. താരത്തിന്റെ അഭിനയജീവിതത്തിൽ തന്നെ വലിയ സാധ്യതകൾ തുറന്നത്. സീത സീരിയലിലെ സീത എന്ന കഥാപാത്രത്തിലൂടെ ആണ് താരം അറിയപ്പെടുന്നതും ആ ഒരു പേരിൽ തന്നെയാണ്. 2009 തമിഴ് സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് സ്വാസിക എത്തുന്നത്. 2020 പുറത്തിറങ്ങിയ വാസന്തി എന്ന ചിത്രത്തിൽ കൂടി മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും സ്വാസിക സ്വന്തമാക്കി.
പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി, അയാളും ഞാനും തമ്മിൽ, കട്ടപ്പനയിലെ ഋതിക്റോഷൻ തുടങ്ങിയ ചിത്രങ്ങളെല്ലാം സ്വാസികയുടെ മികച്ച ചിത്രങ്ങളിൽ ചിലത് മാത്രമാണ് . സിനിമയിലും സീരിയലിലും എല്ലാം ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് സ്വാസിക.എങ്കിലും സീരിയലാണ് സ്വസികയ്ക്ക് കൂടുതലിഷ്ടം. ഇപ്പോൾ സീരിയലുകളെ പറ്റി ടെലവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ മോശമായ പരാമർശം ഉണ്ടായതിനെ പറ്റി സ്വാസിക പറയുന്നതാണ് ശ്രദ്ധനേടുന്നത്. അവതാരകൻ സ്വാസികയൊടെ ചോദിച്ചത് സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരണം നടത്തി എന്നുള്ള വാദം ആയിരുന്നു. ഇക്കാര്യത്തിൽ റൈറ്റേഴ്സ് ആണ് മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്.
എന്നും അവർ കൂടുതൽ ശ്രദ്ധിച്ച് സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന രീതിയിൽ ആക്കാൻ ശ്രദ്ധിക്കണമെന്നും മൊത്തമായി അങ്ങനെ ചെയ്യാൻ കഴിയില്ലെന്നും കാരണം സീരിയൽ കാണുന്ന കുറെ പ്രേക്ഷകർ മസാല ഇഷ്ടപ്പെടുന്നവരാണ്. മസാല എന്നതുകൊണ്ടുദ്ദേശിക്കുന്നത് അവിഹിതം ആണെന്നും സ്വാസിക മറുപടി പറയുന്നു. അവിഹിതമാണ് പ്രധാനമായുള്ള മസാല. പ്രേക്ഷകർക്ക് ആണ് അത് കാണാൻ താല്പര്യം. മസാലകൾക്ക് അല്ലെങ്കിൽ അവിഹിതങ്ങൾ ഒരു വിഭാഗം പ്രേക്ഷകർ ഉള്ളതുപോലെ സ്ത്രീകളെ മോശമായി കാണിക്കുന്നത് ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഉണ്ട് എന്ന് തന്നെയാണ് സ്വാസിക പറയുന്നത്. അത് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ അങ്ങനെ വരുന്നത്.നമ്മൾ ഉദ്ദേശിക്കാത്ത കാര്യങ്ങൾ ഒക്കെയാണ് സോഷ്യൽ മീഡിയ വഴി സ്ത്രീകളെ മോശമായി കാണിക്കുന്നത്. തന്റെ ഏറ്റവും വലിയ മോഹം എന്ന് തനിക്ക് ആരോഗ്യം ഉള്ള കാലം വരെ അഭിനയിക്കും. അഭിനയം തുടരുക എന്നതാണ്. എനിക്ക് സിനിമയേക്കാൾ കൂടുതൽ പണം നൽകിയിട്ടുള്ളത് സീരിയലുകളാണ് എന്നും താരം തുറന്നു പറയുന്നു.
The post അവിഹിതങ്ങൾ ഒരു വിഭാഗം പ്രേക്ഷകർ ഉള്ളതുപോലെ സ്ത്രീകളെ മോശമായി കാണിക്കുന്നത് ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ട് എന്ന് സ്വാസിക. appeared first on Viral Max Media.
from Mallu Articles https://ift.tt/W8tawSu
via IFTTT