സുരേഷ് ഗോപി ഭക്ഷണത്തിന്റെ വില നന്നായി അറിയുന്ന വ്യക്തിയാണ്; ഗണേഷ് കുമാർ പറഞ്ഞത് പച്ചക്കള്ളം, തുറന്നടിച്ച് ദേവൻ

​ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ദേവൻ. തള്ളവിരൽ കൊണ്ട് നക്കിത്തിന്നു എന്ന ഗണേഷ് കുമാറിന്റെ ആരോപണം ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോൾ അവസാന വറ്റും കളയാതെ കഴിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഭക്ഷണത്തിന്റെ വില നന്നായി അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ദേവൻ വ്യക്തമാക്കി.

‘തള്ളവിരൽ കൊണ്ട് നക്കിതിന്നു എന്ന ഗണേഷ് കുമാറിന്റെ ആരോപണം വളരെ ക്രൂരമാണ്. ഞങ്ങൾ കണ്ടിട്ടുള്ള സുരേഷ് ഗോപി ഭക്ഷണത്തിന് ഒരുപാട് പ്രധാന്യം നൽകുന്ന വ്യക്തിയാണ്. അദ്ദേഹം ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിന്റെ പാത്രത്തിൽ ഒരു വറ്റ് പോലും ഉണ്ടാകില്ല. ആ ഒരു വറ്റിന് പോലും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. ആ വറ്റ് കിട്ടാതെ ജീവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്. അതുകൊണ്ട് ഒരു വറ്റ് പോലും പാഴാക്കരുതെന്ന് അദ്ദേഹം പറയുന്നത് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.’

‘യഥാർത്ഥ അർത്ഥം മറച്ചുവച്ച് അദ്ദേഹത്തെ കളിയാക്കുന്നത് വലിയ ക്രൂരതയാണ്. സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാർ നടത്തിയ വാദങ്ങൾ കേട്ട് എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഗണേഷിന്റെ വായിൽ നിന്ന് നുണകൾ മാത്രമേ വരുകയുളളു എന്നതാണ് ഏറ്റവും വലിയ ആശ്വാസം. ജനങ്ങളും ഗണേഷിന്റെ വാക്കുകളെ നുണയായി മാത്രമേ എടുക്കുകയുള്ളു എന്നും” ദേവൻ പറഞ്ഞു.

The post സുരേഷ് ഗോപി ഭക്ഷണത്തിന്റെ വില നന്നായി അറിയുന്ന വ്യക്തിയാണ്; ഗണേഷ് കുമാർ പറഞ്ഞത് പച്ചക്കള്ളം, തുറന്നടിച്ച് ദേവൻ appeared first on Viral Max Media.



from Mallu Articles https://ift.tt/32M4NYV
via IFTTT
Previous Post Next Post