വെള്ള ധാവണിയും തലയില്‍ മുല്ലപ്പൂവും, വിഷു ലുക്കിൽ ശാലീന സുന്ദരിയായി ഹണി റോസ്, പതിവ് പോലെ ഞെട്ടിച്ചെന്ന് സോഷ്യൽ മീഡിയ

നാടെങ്ങും വിഷു ആഘോഷത്തിൽ മുഴുകിയിരിക്കുകയാണ്. സിനിമാതാരങ്ങളും ആഘോഷത്തിൽ തന്നെയാണ്. വിഷു ആശംസ പങ്കുവെച്ച് ഹണി റോസ് പോസ്റ്റ് ചെയ്ത ചിത്രങ്ങലാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. വെള്ള ധാവണിയും മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടി ശാലീന സുന്ദരിയായാണ് ഹണി റോസ് എത്തിയിരിക്കുന്നത്.

എന്തായാലും ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിൽ സജീവമല്ലെങ്കിലും, സിനിമയിലെന്ന പോലെ പ്രതിഫലം പറ്റുന്ന താരമാണ് ഹണി റോസ്. ഇൻസ്റ്റഗ്രാമിൽ തന്റെ ഫോട്ടോകളും വീഡിയോകളും കൊണ്ട് ഹണി തീർക്കുന്ന പ്രഭാവം അത്ര നിസാരമല്ല താനും.

മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി റോസ് സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗിനും ഹണി റോസ് ഇരയായി മാറാറുണ്ട്.

‘റേച്ചല്‍’ എന്ന ചിത്രമാണ് ഹണി റോസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍, ചന്തു സലിംകുമാര്‍, രാധിക തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശക്തമായൊരു കഥാപാത്രത്തെയാണ് ഹണി ഇതില്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാണ്. സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് റേച്ചല്‍. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം.

The post വെള്ള ധാവണിയും തലയില്‍ മുല്ലപ്പൂവും, വിഷു ലുക്കിൽ ശാലീന സുന്ദരിയായി ഹണി റോസ്, പതിവ് പോലെ ഞെട്ടിച്ചെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/Yrq6BQd
via IFTTT
Previous Post Next Post