എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു.
ഇപ്പോളിതാ ഗായിക അദ്വൈതാ പത്മകുമാറിനൊപ്പം വിഷു ആഘോഷമാക്കിയിരിക്കുകയാണ് ഗോപി സുന്ദർ. ഗോപിക്കൊപ്പം യാത്ര ചെയ്യുന്ന ദൃശ്യം വിഷു ദിനത്തിൽ അദ്വൈത പോസ്റ്റ് ചെയ്തു. സ്ഥിരമായി സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ രൂക്ഷ പ്രതികരണങ്ങൾ നേരിടാറുള്ള ആളാണ് ഗോപി. അദ്വൈത പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കമന്റ് ബോക്സ് ഓഫ് ആണ്
വർഷങ്ങൾ നീണ്ട പ്രണയവും ലിവിങ് ടുഗെദർ ബന്ധവുമായിരുന്നു ഗായിക അഭയാ ഹിരണ്മയിയും ഗോപി സുന്ദറും തമ്മിൽ. ഇക്കാര്യം അവർ രണ്ടുപേരും സ്ഥിരീകരിച്ചതുമാണ്. എന്നാൽ കാരണം വ്യക്തമാക്കാതെ അവർ ഇരുവഴി പിരിയുകയായിരുന്നു
അഭയാ ഹിരണ്മയിക്ക് ശേഷം ഗായിക അമൃതാ സുരേഷുമായി ഒരു വർഷം പിന്നിട്ട ബന്ധമായിരുന്നു ഗോപി സുന്ദറിന്റേത്. ഈ ബന്ധവും കാലക്രമേണ അവസാനിച്ചു. ഇരുവരും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതോടെ ഇവർ പിരിഞ്ഞു എന്ന കാര്യത്തിൽ സ്ഥിരീകരണമായി. പിന്നീട് അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യുകയും, രണ്ടുപേരും പരസ്പരം വീണ്ടും ഫോളോ ചെയ്യുകയുമായിരുന്നു. എങ്കിൽ ഇപ്പോൾ അമൃതാ സുരേഷ് ഫോളോ ചെയ്യുന്നവരിൽ ഗോപി സുന്ദർ ഇല്ല. എന്നാൽ ഗോപി ഇപ്പോഴും അമൃതയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
അമൃതാ സുരേഷിന് ശേഷം മയോനി എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് സ്വന്തമായുള്ള പ്രിയാ നായർ എന്ന കലാകാരിക്കൊപ്പം ഗോപി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പ്രിയ ഗോപിക്ക് പിറന്നാൾ ആശംസിച്ചതിൽ നിന്നുമായിരുന്നു ഇവർ പ്രണയത്തിലാണോ എന്ന തരത്തിൽ വാർത്തയുണ്ടാവുന്നത്
The post കമന്റ് ബോക്സ് ഓഫാക്കിയ ശേഷം ഗായിക അദ്വൈതക്കൊപ്പമുള്ള വിഷു ആഘോഷ ചിത്രം പങ്കിട്ട് ഗോപി സുന്ദർ appeared first on Viral Max Media.
from Mallu Articles https://ift.tt/yQwhMF4
via IFTTT