ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32 വർഷം മുൻപ് താനും പാർവതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്. ഇപ്പോൾ മകളുടെ വിവാഹവും അവിടെ വെച്ച് നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു.
നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. താലികെട്ടിന് ശേഷം നിറകണ്ണുകളോടെ മകളെ നോക്കുന്ന ജയറാമിനെ കാണാമായിരുന്നു. സിംപിൾ ലുക്കിലാണ് താരപുത്രി തന്റെ വിവാഹത്തിനായി ഒരുങ്ങിയത്.
തമിഴ് സ്റ്റൈലിൽ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു നവനീതിൻറെ വേഷം. ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിരുന്നു.
ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. ചടങ്ങിൽ മാളവികയുടെയും നവനീതിന്റെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്നു.
The post വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32 വർഷം മുൻപ് താനും പാർവതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്, ചക്കിയുടെ വിവാഹത്തിന് പിന്നാലെ വികാരാധീനനായി ജയറാം appeared first on Viral Max Media.
from Mallu Articles https://ift.tt/BTLxaMF
via IFTTT