മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാർ., എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവുന്നുണ്ട്- വിഷ്ണു ഉണ്ണികൃഷ്ണൻ

തൊഴിലാളി ദിനത്തില്‍ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ് എന്നാണ് വിഷ്ണു കുറിച്ചത്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.

വിഷ്ണുവിന്റെ കുറിപ്പ്

ഞാന്‍ കണ്ടതില്‍ വച്ച്‌ ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛന്‍..! മക്കള്‍ക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകന്‍ ആണെങ്കില്‍ സൂപ്പര്‍ സ്റ്റാറും.. എന്നിട്ടും അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..! തൊഴിലാളി ദിനാശംസകള്‍- എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

അതേസമയം, അടുത്തിടെ വിഷിണുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ആയിരുന്നു. ഇതിനെ കുറിച്ച്‌ താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമ്യൂണിറ്റി ഗൈഡ്‌ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ് ഫെയ്‌സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം പറയുന്നത്.

ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്. ഞാന്‍ ടൂ ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് പോയതില്‍ എനിക്ക് അത്ഭുതമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും ചോദിച്ച്‌ ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ വിഡിയോ. വിഷുവിന്റെ അന്ന് ഞാന്‍ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നന്ദനം സിനിമയിലെ പാട്ട് അതില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ടായി.

രണ്ട് ദിവസം കഴിഞ്ഞ് ഫെയ്‌സ്ബുക്കില്‍ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കമ്യൂണിക്കേഷന്‍ ഗൗഡ്‌ലൈന്‍ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളില്‍ റിവ്യൂ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്‌സ് അയച്ച ലിങ്ക് എന്നാണ് ഫെയ്‌സ്ബുക്ക് ടീം എന്നോട് പറഞ്ഞത്.

ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അവര്‍ അയക്കില്ല. അത് നോക്കാന്‍ പോയാല്‍ ഗുദാഹവാ. ആദ്യം ചെയ്ത വിഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട് ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്‌സ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്തത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

The post മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാർ., എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവുന്നുണ്ട്- വിഷ്ണു ഉണ്ണികൃഷ്ണൻ appeared first on Viral Max Media.



from Mallu Articles https://ift.tt/xk6ATMd
via IFTTT
Previous Post Next Post