പെറ്റമ്മയോളം തന്നെ ഇഷ്ടമാണ്, അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്, അതിരുകളില്ലാതെ സ്‌നേഹിക്കുന്ന ആശയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ഞാറ്റ

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സമൂഹമാധ്യമങ്ങളിൽ താരമാണ്. ഇരുവരുടെയും മകള്‍ തേജാലക്ഷ്മിയും അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സ്‌നേഹത്തോടെ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ തന്റെ സഹോദരങ്ങള്‍ക്ക് ഒപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആള് കൂടിയാണ്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി എത്തിയ കുഞ്ഞാറ്റയ്ക്ക് ഒരു സഹോദരിയും രണ്ടനുജന്മാരുമാണ്. തന്റെ താഴെയുള്ള മൂവരും താരപുത്രിക്ക് പ്രിയപ്പെട്ടവരാണ്.

ഇപ്പോളിതാ കുഞ്ഞാറ്റ അമ്മ ആശയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് പങ്കുവച്ച സ്‌റ്റോറിയാണ് വൈറലാവുന്നത്. ‘ഹാപ്പി ബര്‍ത്ത് ഡേ അമ്മ, അമ്മയ്ക്ക് ഇതൊരു നല്ല ദിവസം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരെയും അതിരുകളില്ലാതെ ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഉമ്മ.. ഉമ്മ. ഐ ലവ് യു’ എന്നാണ് ഒരു പോസ്റ്റില്‍ കുഞ്ഞാറ്റ എഴുതിയത്. ആശയ്‌ക്കൊപ്പമുള്ള ഒരു റീല്‍ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

ഏഴോളം കുടുംബ ചിത്രങ്ങള്‍ കോര്‍ത്തുവച്ച വീഡിയോയ്‌ക്കൊപ്പമാണ് രണ്ടാമത്തെ സ്റ്റോറി. ‘എന്റെ മുത്തശ്ശന്റെ ബെസ്റ്റീ, ഞങ്ങളെല്ലാവരും നിന്നെ സ്‌നേഹിക്കുന്നു’ എന്ന് ആ വീഡിയോയ്ക്ക് ക്യാപ്ഷനായി എഴുതി. മനോജ് കെ ജയന്റെ അച്ഛന്‍ മരിച്ച സമയത്ത്, സങ്കടപ്പെട്ട് കരഞ്ഞ ആശയെ കളിയാക്കി ഒരുപാട് കമന്റുകള്‍ വന്നിരുന്നു. അതിനെതിരെ കഴിഞ്ഞ ദിവസം മനോജ് കെ ജയന്‍ പ്രതികരിക്കുകയും ചെയ്തു. ആ വിഷയത്തില്‍ അമ്മയെ പിന്തുണച്ചുകൊണ്ടുള്ളതാണ് കുഞ്ഞാറ്റയുടെ രണ്ടാമത്തെ സ്റ്റോറി

The post പെറ്റമ്മയോളം തന്നെ ഇഷ്ടമാണ്, അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്, അതിരുകളില്ലാതെ സ്‌നേഹിക്കുന്ന ആശയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ഞാറ്റ appeared first on Viral Max Media.



from Mallu Articles https://ift.tt/XuLvNw7
via IFTTT
Previous Post Next Post