യൂസഫ് അലിയുടെ അടുത്ത ബന്ധു, ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ലാലിന്റെ കുടുംബവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന സുഹൃത്ത് സമീർ ഹംസയുമായുള്ള മോഹൻലാലിന്റെ ബന്ധം എന്ത്?

മലയാള സൂപ്പർ സ്റ്റാര്‍ മോഹൻലാലിന്റെ ജന്മദിനമായിരുന്നു ഇന്നലെ. താര രാജാവിന്റെ പിറന്നാൾ ഗംഭീരമാക്കാനുള്ള തിരക്കിലാണ് ആരാധകർ. ഇപ്പോഴിതാ താരത്തെ പറ്റിയുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അതിനിടെയിലാണ് താരത്തിൻരെ കൂടെ എപ്പോഴും കാണുന്നയാളെ പറ്റി സോഷ്യൽ മീഡിയ തിരക്കിയത്. ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ലാലിന്റെ കുടുംബവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ഈ സുഹൃത്ത് ആരാണെന്നാണ് ആരാധകർ തിരക്കുന്നത്.

അവസാനം ഈ ചോദ്യത്തിനു ഉത്തരം ലഭിച്ചു. പേര് സമീർ ഹംസ. മോഹന്‍ലാലിന്റെ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് പേജുകള്‍ പരിശോധിച്ചാല്‍, ഭാര്യയും മക്കളും ആന്റണി പെരുമ്പാവൂരും കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ള ഫോട്ടോ സമീര്‍ ഹംസയ്‌ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ആണ്‌.



ആരാണ് സമീര്‍ ഹംസ? മോഹന്‍ലാലിനൊപ്പം മിക്ക പരിപാടികളിലും കാണുന്ന ഇദ്ദേഹത്തിന് സിനിമയുമായി എന്താണ് ബന്ധം? എന്നാണ് അടുത്ത ചോദ്യം. യൂസഫ് അലിയുടെ അടുത്ത ബന്ധുവാണ് സമീര്‍ ഹംസ.

ഇദ്ദേഹത്തിനു മലയാള സിനിമയില്‍ പലരുമായും നല്ല സൗഹൃദ ബന്ധമുണ്ട്. മോഹന്‍ലാലുമായുള്ള ആ ബന്ധം കുറച്ചുകൂടെ കൂടുതലാണ് എന്ന് മാത്രം. യൂസഫ് അലിയുടെ ബന്ധു എന്ന നിലയില്‍ ആണ് മോഹന്‍ലാലിനെ സമീര്‍ ഹംസ പരിചയപ്പെട്ടത്.

സുഹൃത്തായ സമീറിന്റെ പിറന്നാൾ ആഘോഷമാക്കുന്ന ചിത്രങ്ങൾ ഇതിനു മുൻപ് മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. എമ്പുരാൻ സിനിമയുടെ വിദേശ ലൊക്കേഷനിൽ ഇരുവരും പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യുന്ന വിഡിയോ സമീർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

The post യൂസഫ് അലിയുടെ അടുത്ത ബന്ധു, ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ലാലിന്റെ കുടുംബവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന സുഹൃത്ത് സമീർ ഹംസയുമായുള്ള മോഹൻലാലിന്റെ ബന്ധം എന്ത്? appeared first on Viral Max Media.



from Mallu Articles https://ift.tt/mplhZDJ
via IFTTT
Previous Post Next Post