മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് നടി പേളി മാണിയും ഭർത്താവ് ശ്രീനിഷും. സോഷ്യൽ മീഡിയയിൽ സജീവമായ താരം . തന്റെ കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാക്കുന്നത്.
ഇത് കണ്ട് പേളി അത്ര ചില്ലറക്കാരിയൊന്നുമല്ല എന്നാണ് ആരാധകർ പറയുന്നത്. യൂട്യബർ അല്ലായിരുന്നെങ്കിൽ എവിടെ എത്തേണ്ട ആളായിരുന്നുവെന്നും ആരാധകർക്കിടയിൽ സംസാരമുണ്ട്. എന്താണ് കാര്യം എന്നല്ലേ, ഈ ഇടയ്ക്കായിരുന്നു പേളിയുടെ കുടുംബത്തിൽ ഒരു വിവാഹം കൂടി നടന്നത്.
കസിൻ ശ്രദ്ധയുടെ വിവാഹമായിരുന്നു നടന്നത്. ഇതിന്റെ വിശേഷങ്ങളൊക്കെ താരം തന്നെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ശ്രദ്ധയുടെ മധുരം വെപ്പ് ചടങ്ങിന്റെ ചിത്രമാണ് താരം പങ്കുവച്ച് എത്തിയിരിക്കുന്നത്.
ശ്രദ്ധയുടെ മധുരംവെപ്പ് ചടങ്ങിൻ്റെ ചിത്രങ്ങൾ എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നല്ല സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങിയ പേളിയെയും കസിൻ ശ്രദ്ധയെയും കാണാം. എന്നാൽ താരം പങ്കുവച്ച കുറിപ്പിലാണ് ആരാധകരുടെ ശ്രദ്ധയാകാർഷിച്ചത്.
‘ഒരുമിച്ചു വളരുന്നു, ഓരോരുത്തരും വളരുന്നതും ജീവിതത്തിൽ പുതിയ ചുവടുകൾ വെയ്ക്കുന്നതും കാണുമ്പോൾ വളരെ മനോഹരമായി തോന്നുന്നു . ഞങ്ങൾ എപ്പോഴും പരസ്പരം ഉണ്ടാകും’.
അവളുടെ ഹെയറും മേക്കപ്പും ഞാൻ ചെയ്തു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാണ് താരത്തിന്റെ കുറിപ്പ്. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മോക്കപ്പ് ഒരു സൈഡ് ജോലിയായി എടുക്കാൻ ആലോചിക്കുന്നു- എന്താണ് നിങ്ങളുടെ അഭിപ്രായമെന്നും പേളി കുറിപ്പില്‍ പറയുന്നു.
മേക്കപ്പും പേളിയാണ് ചെയ്തതെന്ന് പോസ്റ്റിൽ പറയുന്നു. ‘ഇത് കാരണം എൻ്റേത് ചെയ്യാൻ എനിക്ക് സമയം കിട്ടിയില്ല. അതിനാൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ അർപ്പണബോധമുള്ളവനാണ്’ എന്നാണ് പോസ്റ്റിൽ പറയുന്നത്. എന്തായാലും പോസ്റ്റ് കണ്ട് നിരവധി പേരാണ് പേളിയെ മേക്കപിന് സമീപിക്കുന്നത്.
The post ഒരുമിച്ചു വളരുന്നു, ഓരോരുത്തരും വളരുന്നതും ജീവിതത്തിൽ പുതിയ ചുവടുകൾ വെയ്ക്കുന്നതും കാണുമ്പോൾ സന്തോഷം തോന്നുന്നു, ചർച്ചയായി പേളിയുടെ പോസ്റ്റ് appeared first on Viral Max Media.
from Mallu Articles https://ift.tt/oWXPf0h
via IFTTT