ഞാൻ പുരുഷ വിരോദധിയല്ല, ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കാറില്ല, പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്; മഹിമ നമ്പ്യര്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആര്‍. ഡി. എക്‌സ്’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് മഹിമയെ പരിചയം എങ്കിലും നടി തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമകളിലെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് മഹിമ. ഒരു സിനിമ കഴിയുമ്പോള്‍ പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമാണ് തനിക്കെന്നാണ് മഹിമ പറയുന്നത്. അതില്‍ ആണ്‍പെണ്‍ വ്യത്യാസമൊന്നുമില്ലെന്നും മഹിമ പറയുന്നു.

‘ഒരു സിനിമ കഴിയുമ്പോള്‍ പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമുണ്ട്. കാണുമ്പോള്‍ ഭയങ്കര സൗഹൃദത്തില്‍ ഒക്കെ സംസാരിക്കുമെങ്കിലും ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള്‍ ഒന്നും കാത്ത് സൂക്ഷിക്കാറില്ല. അത് പ്രത്യേകിച്ചും ആരെയും മാറ്റി നിര്‍ത്തുന്നതല്ല, തനിക്ക് പൊതുവെ അങ്ങനെ ഒരു സ്വഭാവമുണ്ട്. അതില്‍ ആണ്‍പെണ്‍ വ്യത്യാസമൊന്നുമില്ല.

എനിക്ക് ആവശ്യമില്ലാത്ത കോണ്‍ടാക്ട്‌സ് ഞാന്‍ പൊതുവെ മെയിന്റെയ്ന്‍ ചെയ്യാറില്ല. സിനിമയില്‍ ആള്‍ക്കാരുമായി സൗഹൃദം വേണം എന്ന് നിര്‍ബന്ധമുണ്ടോ. ഞാന്‍ ആരോടും ബഹളം വെക്കുകയോ മുഖം ചുളിച്ച് സംസാരിക്കുകയോ അല്ലെങ്കില്‍ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുകയോ ഒന്നും ചെയ്യാറില്ല. അത്രയും പോരെ? അല്ലാതെ എന്തിനാണ് നമ്മള്‍ ഒരാളോട് ഭയങ്കര ഫ്രണ്ട്ഷിപ്പ് ഒക്കെ കാണിച്ച് നില്‍ക്കുന്നത്?

ആ സമയത്ത് നമ്മള്‍ അവരെ വേദനിപ്പിക്കാതെ വിഷമിപ്പിക്കാതെ നിര്‍ത്തിയാല്‍ പോരെ? എന്തിനാണ് അവര്‍ക്ക് നമ്മുടെ കാര്യങ്ങളിലേക്ക് ഓവര്‍ ആയി ഇടപെടാന്‍ ഒരു സ്‌പേസ് കൊടുക്കുകയും വേദനിപ്പിക്കാനുള്ള ഒരു സാഹചര്യം നമ്മള്‍ ആയിട്ട് ഉണ്ടാക്കുകയും ചെയ്യുന്നത്.

അതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. ഓവര്‍ ആയിട്ട് ആള്‍ക്കാര്‍ നമ്മുടെ പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്. എന്നെ ഞാന്‍ മനസിലാക്കിയിടത്തോളം എന്നെ ഞാന്‍ സന്തോഷിപ്പിക്കുന്നടിത്തോളം വേറെ ഒരാള്‍ക്കും എന്നെ സന്തോഷിപ്പിക്കാന്‍ സാധിക്കില്ല.

ഞാന്‍ ഒരു കാര്യത്തിന് ഒരാളോട് അഭിപ്രായം ചോദിക്കുക, അവര് അതിന് ഒരു അഭിപ്രായം പറയുക, അത് അവരുടെതാണ്. എന്റെ അഭിപ്രായമല്ല.

എനിക്ക് എന്താണോ ശരി എന്നുള്ളത്, എന്നെക്കാള്‍ നന്നായി എന്നോട് ഒരാള്‍ക്ക് പറഞ്ഞു തരാന്‍ പറ്റില്ല. അങ്ങനത്തെ ബന്ധങ്ങള്‍ എനിക്ക് ആവശ്യമില്ല. എന്നുവെച്ച് ഞാന്‍ ആരോടും മിണ്ടില്ല എന്നോ നന്നായി പെരുമാറില്ല എന്നോ അല്ല. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. പക്ഷെ ഒരു ലിമിറ്റ് കഴിഞ്ഞിട്ട് ആരെയും എന്റെ സ്‌പേസിലേക്ക് ഇടപെടാന്‍ അനുവദിക്കാറില്ല. ഇമോഷണലി ഒരാളോട് അറ്റാച്ച്ഡ് ആവുന്ന കാര്യത്തിലാണ് ഞാന്‍ ഇത് പറയുന്നത്.’ എന്നാണ് മഹിമ നമ്പ്യാര്‍ പറയുന്നത്.

The post ഞാൻ പുരുഷ വിരോദധിയല്ല, ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കാറില്ല, പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്; മഹിമ നമ്പ്യര്‍ appeared first on Viral Max Media.



from Mallu Articles https://ift.tt/2qczGBP
via IFTTT
Previous Post Next Post