മലയാള സിനിമയിലെ സ്ത്രീകൾ എവിടെ!!! അഞ്ജലി മേനോന്റെ ചോദ്യത്തിൽ ചൂട് പിടിച്ചു സോഷ്യൽ മീഡിയ

ബാംഗ്ലൂർ ഡേയ്സ് മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങളിൽ സംവിധാനം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അഞ്ജലി മേനോൻ. മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ് എന്ന ചോദ്യം അഞ്ജലി സമൂഹമാധ്യമത്തിലൂടെ എഴുതിയിരിക്കുകയാണ്. ഈയടുത്തതായി ഇറങ്ങിയ കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നിൽ ഒഴികെ മറ്റൊന്നിലും നായികമാർ ഇല്ലാത്തത് ചർച്ചയായ പശ്ചാത്തലത്തിൽ ആയിരുന്നു അഞ്ജലി ഇത്തരത്തിലുള്ള ചോദ്യ സമൂഹമാധ്യമത്തിലൂടെ ചോദിച്ചത്. നവമാധ്യമങ്ങളിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നത് തനിക്ക് സന്തോഷം ഉണ്ടെന്നായിരുന്നു അഞ്ജലി പോസ്റ്റിലൂടെ പങ്കുവെച്ചത്.

ആവേശം മഞ്ഞുമ്മൽ ബോയ്സ് ബ്രമയുഗം കണ്ണൂർ സ്ക്വഡ് തുടങ്ങിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്തരത്തിൽ ഒരു ചർച്ച സോഷ്യൽ മീഡിയയിൽ വന്നത്. ഇവയ്ക്കൊപ്പം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച പ്രേമലു എന്ന ചിത്രത്തിൽ മുഴനീളസ്ത്രീ കഥാപാത്രവും ഉണ്ട്.

ഈ അടുത്തിടെ പുറത്തിറങ്ങിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗം നൽകിയ അഭിമുഖത്തിൽ നിഖിലയോടും ഒരു ചോദ്യം ഉന്നയിച്ചിരുന്നു. വെറുതെ വന്നു പോകുന്നതിലും നല്ലത് സ്ത്രീകഥാപാത്രങ്ങൾ ഇല്ലാതിരിക്കുന്നതാണ് എന്നായിരുന്നു നിഖില വിമൽ നൽകിയ മറുപടി

The post മലയാള സിനിമയിലെ സ്ത്രീകൾ എവിടെ!!! അഞ്ജലി മേനോന്റെ ചോദ്യത്തിൽ ചൂട് പിടിച്ചു സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/KRjhGLq
via IFTTT
Previous Post Next Post