നടി മീര വാസുദേവും ക്യാമറാമാന്‍ വിപിന്‍ പുതിയങ്കവും കഴിഞ്ഞദിവസം ഏറ്റവും അടുത്ത ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരായി. കോയമ്പത്തൂരില്‍ വച്ചുനടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
മിനി സ്ക്രീൻ പ്രവർത്തകനും പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ പുതിയങ്കം ആണ് താരത്തെ വിവാഹം ചെയ്തത്. വിപിൻ സിനിമ, ടെലിവിഷന്‍ രംഗത്ത് തന്നെയാണ് ക്യാമറാമാനായി പ്രവർത്തിക്കുകയാണ്. മീര പ്രധാന വേഷത്തിലെത്തിയ സീരിയലുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇരുവരും ഒരുമിച്ച ഒരുപാട് പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ളതുകൊണ്ടുതന്നെ നല്ല സൗഹൃദം ആയിരുന്നു. ഒരു വർഷത്തോളമായി നല്ല സൗഹൃദത്തിൽ ആയിരുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു . ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്
സിനിമയിലൂടെയും ഒരുപിടി നല്ല സീരിയലുകളിലൂടെയും പ്രിയങ്കരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. വിശാല്‍ അഗര്‍വാളുമായി 2005ല്‍ ആദ്യവിവാഹം നടന്നത്. 2010 ജൂലൈയില്‍ ഈ ബന്ധം വേര്‍പെടുത്തി. അതിനുശേഷം 2012ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം കഴിച്ചു. ഇതില്‍നടിക്കു ഒരു മകനുണ്ട്. ഈ ബന്ധം 2016ലാണ് പിരിഞ്ഞത്. അദ്ദേഹവും മറ്റൊരു വിവാഹം കഴിച്ചു.
The post ആഡംബരങ്ങൾ ഒന്നുമില്ലാതെ നടി മീര വാസുദേവ് വിവാഹിതയായി!!! ആശംസകളുമായി മിനിസ്ക്രീൻ ലോകം appeared first on Viral Max Media.
from Mallu Articles https://ift.tt/XdwCFBv
via IFTTT