ലിപ് ലോക്ക് സീൻ വളരെ ആസ്വദിച്ചാണ് ചെയ്തത്; ആ സീൻ കാണുമ്പോൾ ഇപ്പോഴും കുളിര് തോന്നാറുണ്ട്- അനാർക്കലി മരയ്ക്കാർ.

ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി മരയ്ക്കാർ പ്രേക്ഷക ശ്രദ്ധ നേടിയത്. അഭിനേത്രി എന്നതിനപ്പുറം നല്ല ഒരു ഗായിക കൂടെയാണ് അനാർക്കലി. ഒരു ചാറ്റ് ഷോയിലാണ് തന്റെ ചില സിനിമാനുഭവങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ അനാർക്കലി സംസാരിച്ചത്. സിനിമകൾ അങ്ങിനെ ധാരാളം ലഭിയ്ക്കുന്ന ആളൊന്നുമല്ല, കിട്ടുന്ന സിനിമകളാണ് ചെയ്യുന്നത് എന്ന് അനാർക്കലി പറയുന്നു.

ഒട്ടും സിനിമയൊന്നും ഇല്ലാതെ സാഡ് ആയി നിൽക്കുന്ന സമയത്ത് ആണ് ബി 32 മുതൽ 44 വരെ എന്ന സിനിമ എനിക്ക് വരുന്നത്. അതൊരു വേറിട്ട വേഷം കൂടെയായപ്പോൾ എനിക്ക് വലിയ താത്പര്യം തോന്നി. പിന്നെ അതിലൊരു ഭയങ്കര കിസ്സിങ് സീൻ ഒക്കെയുണ്ട്. അത് കേട്ടപ്പോൾ തന്നെ ഞാൻ പൊളിക്കും എന്ന മൈന്റ് ആയിരുന്നു എനിക്ക്. വേറെ പല ഓഡിയോയും വച്ച് ഇപ്പോൾ ആ സീൻ പുറത്ത് വരുമ്പോൾ എനിക്ക് തന്നെ കാണുമ്പോൾ ഒരു കുളിരാണ്. ഞാൻ എന്ത് അടിപൊളിയായിട്ടാണ് കിസ്സ് ചെയ്തത്- അനാർക്കലി പറഞ്ഞു.

നിരന്തരമായി സിനിമ ചെയ്യുന്ന ആളൊന്നും അല്ല ഞാൻ. വല്ലപ്പോഴും ആണ് ഒരു സിനിമ വരുന്നത്. അങ്ങിനെയാവുമ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ വിലപേശലൊന്നും നടത്താറില്ല. സിനിമയിൽ അഭിനയിക്കുമ്പോൾ ഭയങ്കര വലിയ പ്രതിഫലം ഒന്നും കിട്ടാറില്ല. അതിനെക്കാൾ വരുമാനം സിനിമ ഇല്ലാതിരിക്കുമ്പോൾ ഞാൻ ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ ബ്രാന്റ് കൊളാബ് ഒക്കെ ചെയ്ത് കാശുണ്ടാക്കും

ജീവിതത്തിൽ ഞാൻ വളരെ പോസിറ്റീവ് ആയി ഇരിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് എന്റേതായ സങ്കടങ്ങളൊക്കെ ഉണ്ടാവാറുണ്ട്. എന്നാൽ ഒരു പരിധിയിൽ കൂടതൽ അതിൽ തന്നെ നിൽക്കില്ല, ഭയങ്കര സങ്കടം ഒക്കെ വന്നാൽ കാമുകനുണ്ട്, അവനോട് ഷെയർ ചെയ്യും. സോഷ്യൽ മീഡിയ ട്രോളുകൾ ഒന്നും തുടക്കത്തിൽ ഞാൻ മൈന്റ് ചെയ്യാറുണ്ടായിരുന്നില്ല. ഇപ്പോൾ ഇടയ്ക്ക് നോക്കാറില്ല. അപ്പോൾ തോന്നും, ശ്ശെ പുല്ല് വേണ്ടായിരുന്നു എന്ന്.

The post ലിപ് ലോക്ക് സീൻ വളരെ ആസ്വദിച്ചാണ് ചെയ്തത്; ആ സീൻ കാണുമ്പോൾ ഇപ്പോഴും കുളിര് തോന്നാറുണ്ട്- അനാർക്കലി മരയ്ക്കാർ. appeared first on Viral Max Media.



from Mallu Articles https://ift.tt/hcrEmTz
via IFTTT
Previous Post Next Post