ഓസിയുടെ സന്തോഷം, ഞങ്ങളുടെയും, ദിയയുടെ വരനെ ഭാവി വരവേറ്റ് കൃഷ്ണകുമാർ

സോഷ്യൽ മീഡിയ താരമായ ദിയ കൃഷ്ണയുടെയും അശ്വിൻ്റെയും പ്രണയം വിവാഹത്തിലേക്ക്. ഒടുവിൽ, ദിയയുടെ പ്രണയത്തിനു പച്ചക്കൊടി കാണിച്ചിരിക്കുകയാണ് കുടുംബം.

കഴിഞ്ഞ ദിവസം, അശ്വിന്റെ കുടുംബം തന്റെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങൾ ദിയ പങ്കിട്ടിരുന്നു. അതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. “ഓസിയുടെ സന്തോഷം, ഞങ്ങളുടെയും,” എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.

ദിയയുടെയും അശ്വിന്റെയും വിവാഹം സെപ്റ്റംബറിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ചേച്ചിയായ അഹാനയ്ക്കു മുൻപെ തന്നെ വിവാഹിതയാവാൻ ഒരുങ്ങുകയാണ് ദിയ.

ദിയയുടെ സോഷ്യൽ മീഡിയയിലൂടെ ഏവർക്കും പരിചിതനാണ് അശ്വിൻ. അശ്വിൻ പ്രപ്പോസ് ചെയ്ത വീഡിയോയും അശ്വിനൊപ്പമുള്ള റീലുകളും ചിത്രങ്ങളുമെല്ലാം ദിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ കൃഷ്ണകുമാർ കുറേ മാസങ്ങളായി അതിന്റെ പ്രചരണ പരിപാടികളുമായി തിരക്കിലായിരുന്നു. ഇപ്പോഴിതാ, തെരഞ്ഞെടുപ്പ് തിരക്കുകള്‍ അവസാനിച്ചതോടെ ദിയയുടെയും അശ്വിന്റെയും കാര്യത്തില്‍ ഇരുവീട്ടുകാരും ഒരു തീരുമാനത്തില്‍ എത്തി കഴിഞ്ഞു എന്നാണ് അറിയുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. എല്ലാവരും ഓസി എന്നു വിളിക്കുന്ന ദിയ പലപ്പോഴും കാര്യങ്ങൾ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാൾ കൂടിയാണ്.

The post ഓസിയുടെ സന്തോഷം, ഞങ്ങളുടെയും, ദിയയുടെ വരനെ ഭാവി വരവേറ്റ് കൃഷ്ണകുമാർ appeared first on Viral Max Media.



from Mallu Articles https://ift.tt/zsBYbgI
via IFTTT
Previous Post Next Post