കനൽ ഉള്ളിടത്തോളം കാലം ജാസ്മിൻ എന്ന പെൺകുട്ടി ഈ സമൂഹത്തിൽ ജ്വലിക്കും!!! ബിഗ് ബോസിന്റെ പെൺപുലിയെ കുറിച്ച് ആരാധിക

ബിഗ് ബോസിലൂടെ മലയാളികൾക്ക് സൂപരിചിതയായ ജാസ്മിൻ ജാഫറിനെ കുറിച്ച് ആരാധിക സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സീസൺ അവസാനിക്കാറാകുമ്പോഴാണ് ആരാധക കുറിപ്പ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ബിഗ് ബോസ് ആറാം സീസൺ തുടക്കത്തിൽ തന്നെ ജാസ്മിനോട് മാത്രമായി തോന്നിയ കണക്ഷൻ ഈ അവസാന നിമിഷവും വരെയും മാറ്റമില്ലാതെ തന്നെ തുടരാൻ സാധിക്കുന്നതിൽ എനിക്കഭിമാനമുണ്ട്. എന്നായിരുന്നു കുറിപ്പിലൂടെ എഴുതിയത്

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

ബിഗ് ബോസ് ആറാം സീസൺ തുടക്കത്തിൽ തന്നെ ജാസ്മിനോട് മാത്രമായി തോന്നിയ കണക്ഷൻ ഈ അവസാന നിമിഷവും വരെയും മാറ്റമില്ലാതെ തന്നെ തുടരാൻ സാധിക്കുന്നതിൽ എനിക്കഭിമാനമുണ്ട്.
ബിഗ് ബോസ് ഷോയെ പലരും കാണുന്നത് സ്വന്തം വീട്ടിലെ ജനലിൽ കൂടി അയൽവക്കത്തെ വീട്ടിലെ ബഹളം കണ്ട്  ആത്മരതിയടയുന്നതിനു തുല്യമായിട്ടാണ്. അങ്ങനെയല്ലാതെ, മനുഷ്യരെ പഠിക്കാൻ താൽപര്യമുള്ളവർക്ക് ആ വിധത്തിൽ ഈ ഷോയേ നോക്കിക്കാണാവുന്നതാണ്.
അവിടെ  നമുക്ക് ഇഷ്ട്ടം തോന്നുന്ന വ്യക്തിയുടെ അടിസ്ഥാന സ്വഭാവം നമ്മുടെ സ്വഭാവവുമായി ബന്ധം തോന്നുമ്പോഴാണ് ഒരു ഷോയിലെ ഗെയിമർ എന്നതിനുപരി അവരെന്ന വ്യക്തിയെ നമുക്ക് കണക്റ്റ് ആവുന്നതും നമ്മൾ അവരെ ഇഷ്ടപ്പെടാൻ തുടങ്ങുന്നതും.

എന്തുകൊണ്ട് ജാസ്മിൻ എന്ന ഗെയിമറെക്കാളുപരി ജാസ്മിൻ എന്ന വ്യക്തി എനിക്ക്  പ്രിയപ്പെട്ടതായി എന്നു ചോദിച്ചാൽ,  ഈ ഷോയിൽ നിലനിന്നു പോവാൻ വേണ്ടി മാത്രമായി പലരും ക്യാമറകൾക്ക് വേണ്ടി പലതും സൃഷ്ടിച്ച് എടുക്കുന്നത് കാണാൻ കഴിയും. ക്യാമറയുടെ സ്ഥാനത്ത് സമൂഹത്തെ നിർത്തിയാൽ അതുപോലുള്ള മനുഷ്യരെ നമുക്ക് കാണാം. അതായത്, സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടി ജീവിക്കുന്നവർ, നല്ല കുട്ടി സർട്ടിഫിക്കറ്റിന് വേണ്ടി ഇഷ്ട്ടമുള്ള പലതും വേണ്ടെന്ന് വെയ്ക്കുന്നവർ, സമൂഹത്തിൻ്റെ പൾസ് അറിഞ്ഞു പിന്തിരിപ്പൻ ആശയങ്ങളിലൂടെ പൊതുബോധത്തെ ഊട്ടി ഉറപ്പിച്ചു കൈയ്യടി നേടുന്നവർ, അങ്ങനെയങ്ങനെ പലതും. ഇവിടെയാണ് ജാസ്മിൻ വ്യത്യസ്തയാവുന്നതും.

ജാസ്മിൻ ഹൗസിലെ ടാസ്കുകൾ മാത്രമാണ് മത്സരമായി എടുക്കുന്നത്, ടാസ്‌ക്കിന് ശേഷമുള്ള ഓരോ നിമിഷവും അവൾക്ക് അവിടം സ്വഭാവികമായ ജീവിതമാണ്, കൂടെ ഉളളവർ ഒരേ വീട്ടിൽ താമസിക്കുന്ന മനുഷ്യരും. അതുകൊണ്ടാണ് വ്യക്തി വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാതെ ഉള്ളത് ഉള്ളത് പോലെ മുഖത്ത് നോക്കി പറയുന്നതും, കൂടെയുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതും കൂടെ നിൽക്കുന്നതും ആശ്വസിപ്പിക്കുന്നതും ക്ഷമിക്കുന്നതും വിട്ടു കൊടുക്കുന്നതും, ഭക്ഷണവും വസ്ത്രവും മേക്കപ്പ് സാധനങ്ങളും പങ്കുവെയ്ക്കുന്നതും, എല്ലാവരെയും സ്നേഹിക്കുന്നതും രസിപ്പിക്കുന്നതും സന്തോഷിക്കുന്നതുമെല്ലാം.

ഒരു മനുഷ്യനു വേണ്ട അടിസ്ഥാന ഗുണങ്ങളും അപ്പുറത്തു നിൽക്കുന്ന മനുഷ്യനെ മനസ്സിലാക്കാനുള്ള മനസ്സും നമുക്കുണ്ടെങ്കിൽ ലൈഫിൽ എക്സ്പോഷർ കിട്ടുന്നതിനനുസരിച്ച് നമ്മുടെ ജീവിതസാഹചര്യങ്ങൾ നമ്മിൽ പരുവപ്പെടുത്തിയ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ തിരുത്തി നമുക്ക് മുന്നേറാൻ കഴിയും. വന്നപ്പോൾ ഉണ്ടായിരുന്ന ആറ്റിറ്റ്യൂഡ് അല്ല അവൾക്കിപ്പോൾ; എനിക്കിനി ആ പഴയ ഞാൻ ആവണ്ട എന്നവൾ ഉപ്പയോട് പറയുന്നത്,  തിരിച്ചറിവുകൾ നേടാനുള്ള വഴികൾ ജീവിതത്തിൽ അടഞ്ഞു പോയ പെൺകുട്ടിക്ക് അതിനുള്ള വഴി  ഈ വീട്ടിൽ നിന്നും തുറന്നു കിട്ടിയപ്പോൾ വന്ന ബോധത്തിൽ നിന്നാണ്.ആരൊക്കെ എങ്ങനെയൊക്കെ വ്യക്തിഹത്യ ചെയ്ത് അവളെ ഊതിക്കെടുത്താൻ ശ്രമിച്ചാലും ജാസ്മിന്റെ ഉള്ളിന്റെയുള്ളിൽ മാനുഷീക മൂല്യങ്ങളുടെ കനൽ ഉള്ളിടത്തോളം കാലം ജാസ്മിൻ എന്ന പെൺകുട്ടി ഈ സമൂഹത്തിൽ ജ്വലിച്ചു തന്നെ നിൽക്കും.

ബിഗ് ബോസ് എന്നത് പേഴ്‌സനാലിറ്റി ഷോ ആണെങ്കിൽ ഒരു മനുഷ്യായുസ്സിൽ ഉണ്ടാവുന്ന എല്ലാ ഇമോഷനിലൂടെയും ഈ മൂന്നു മാസം കൊണ്ട് കടന്നുപോയി പലവട്ടം വീണുടഞ്ഞിട്ടും വീണ്ടും കരുത്തോടെ എഴുന്നേറ്റ് തല ഉയർത്തി നിൽക്കുന്ന ജാസ്മിൻ തന്നെയാണ് എന്റെ വിജയി. ഷോയുടെ കപ്പ് കിട്ടിയാലും ഇല്ലെങ്കിലും വാർപ്പു മാതൃകകൾക്കുള്ളിൽ പെൺകുട്ടികളെ തളച്ചിടാൻ ശ്രമിക്കുന്ന പൊതുബോധത്തിൻ്റെ ശവക്കൂനയ്ക്ക് മുകളിൽ ഒരു കസേര വലിച്ചിട്ട് ഇരിക്കാൻ സാധിച്ചു എന്നതിൽ ജാസ്മിൻ, നിനക്കഭിമാനിക്കാം.

The post കനൽ ഉള്ളിടത്തോളം കാലം ജാസ്മിൻ എന്ന പെൺകുട്ടി ഈ സമൂഹത്തിൽ ജ്വലിക്കും!!! ബിഗ് ബോസിന്റെ പെൺപുലിയെ കുറിച്ച് ആരാധിക appeared first on Viral Max Media.



from Mallu Articles https://ift.tt/kvBdhaJ
via IFTTT
Previous Post Next Post