അധികം ചാടിത്തുള്ളിയുള്ള ചുവടുകളൊന്നും  വേണ്ടന്നു ഡോക്ടർ വിലക്കിയതോടെ നൃത്തം കുറച്ചു ഗർഭകാലത്തെ കുറിച്ച്!!! ഉത്തര

നൃത്തരംഗത്തിലൂടെയും അഭിനയരംഗത്തിലൂടെയും ആരാധകർക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. നടി ഊർമ്മിള ഉണ്ണിയുടെ മകളാണ് ഉത്തര. നൃത്ത രംഗത്ത് അമ്മയെപ്പോലെ തന്നെ പരിജ്ഞാനം നേടിയ ഉത്തര നിരവധി കലാ വേദികളുടെ ഭാഗമായിട്ടുണ്ട്. കേരളത്തിനകത്തും ഇന്ത്യയ്ക്കകത്തും ഇന്ത്യക്ക് പുറത്തുമായി നിരവധി ഷോകളിൽ ഉത്തര വന്നിട്ടുണ്ട്.

നർത്തകിയാണെങ്കിലും എട്ടാം മാസം വരെ ഒരു ആക്ടിവിറ്റി എന്ന നിലയിൽ നൃത്തത്തെ കണ്ടിരുന്നില്ല എന്നായിരുന്നു ഗർഭകാലത്തെ കുറിച്ച് ഉത്തര മനസ്സുതുറന്നത്. കുറച്ചുകൂടി ആക്ടീവാകണം എന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് നൃത്തത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. അങ്ങനെയാണ് സമൂഹമാധ്യമത്തിൽ നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളൊക്കെ പങ്കുവെച്ചത്. പരിചയമില്ലാത്ത എന്തെങ്കിലും ഹെവി ആക്ടിവിറ്റി ചെയ്യുന്നതിലും നല്ലതാണല്ലൊ  അറിയുന്ന കാര്യം എന്ന് തോന്നി. അവസാന മാസമായപ്പോഴേക്കും സാധാരണ പ്രസവം ലക്ഷ്യമിട്ടു. കുറച്ചു കൂടുതൽ നൃത്തം ചെയ്തെങ്കിലും കൂടുതലായപ്പോൾ, അധികം ചാടിത്തുള്ളിയുള്ള ചുവടുകളൊന്നും ഇനി വേണ്ട എന്നു ഡോക്ടർ വിലക്കിയതോടെ ഡാൻസ് ഒക്കെ കുറക്കുകയായിരുന്നു പിന്നീട് ശരീരത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി.

നൃത്തം ചെയ്യുമ്പോൾ അര മണ്ഡലത്തിലിരുപ്പും ഇരുന്ന് എഴുന്നേറ്റുള്ള ചുവടുകളുമൊക്കെ കൊണ്ട് ഇടുപ്പുഭാഗത്തിനു നല്ല രീതിയിലുള്ള വ്യായാമം ലഭിച്ചിരുന്നു. അങ്ങനെ പ്രസവം നന്നായി നടക്കാനും സാധിച്ചു എന്ന് ഉത്തര പറഞ്ഞു.

The post അധികം ചാടിത്തുള്ളിയുള്ള ചുവടുകളൊന്നും  വേണ്ടന്നു ഡോക്ടർ വിലക്കിയതോടെ നൃത്തം കുറച്ചു ഗർഭകാലത്തെ കുറിച്ച്!!! ഉത്തര appeared first on Viral Max Media.



from Mallu Articles https://ift.tt/cZiemAU
via IFTTT
Previous Post Next Post