ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ യുവതാരങ്ങളാണ് ഷെയ്ൻ നിഗവും ഉണ്ണി മുകുന്ദനും. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമായിരുന്ന അബിയുടെ മകനാണ് ഷെയ്ൻ. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ അച്ചടക്കമില്ലായ്മയും അടുത്തിടെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളുമെല്ലാം വലിയ വിവാദമായിരുന്നു. അമ്മ സംഘടനയിൽ നിന്നുവരെ ഷെയിനിന് നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. വാക്കും പ്രവൃത്തിയും ശ്രദ്ധിച്ച് വേണമെന്ന് ജനങ്ങളും വിമർശിക്കുന്നു. നടി മഹിമാ നമ്പ്യരെ പരിഹസിക്കാൻ വേണ്ടി ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയേയും ഷെയിൻ നിഗം ഇകഴ്‌ത്തി സംസാരിക്കുകയായിരുന്നു. പിന്നാലെ ഉണ്ണി മുകുന്ദന് പിന്തുണയുമായി പലരും രംഗത്തെത്തി.
ഒറ്റക്ക് വഴിവെട്ടി വന്നവനാണ്, അല്ലാതെ അച്ഛന്റെ പേരിൽ തൂങ്ങി വന്നവനല്ല എന്നും കട്ട സപ്പോർട്ടായി ഞങ്ങൾ ഒപ്പമുണ്ടാകും എന്നുമുള്ള പോസ്റ്ററുകളും ഫാൻസ് ഗ്രൂപ്പുകളിൽ സജീവമാണ്.
ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് എന്ന പേര് അശ്ലീല പദപ്രയോഗമാക്കി പരസ്യമായി ആക്ഷേപിക്കുകയായിരുന്നു. ഷെയ്‌നിന്റെ ഈ പ്രവർത്തിയെ നഖശിഖാന്തം വിമർശിക്കുകയാണ് പ്രേക്ഷകർ. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെ സ്വന്തം പടത്തിന്റെ പ്രൊമോഷൻ വേദിയിൽ കയറി ഇരുന്നു ആക്ഷേപിക്കുന്നതിലെ അപാകത പോലും തിരിച്ചറിയാൻ ഉള്ള ബോധം ഇല്ലേയെന്നാണ് ചോദ്യമുയരുന്നത്. മരണപ്പെട്ട സ്വന്തം പിതാവ് അബിയുടെ പേര് കളഞ്ഞുകുളിക്കുകയാണ് ഷെയ്ൻ എന്ന് വരെ വിമർശനം ശക്തമാകുന്നുണ്ട്.
The post ഒറ്റക്ക് വഴിവെട്ടി വന്നവനാണ്, അല്ലാതെ അച്ഛന്റെ പേരിൽ തൂങ്ങി വന്നവനല്ല, നവ മാധ്യമങ്ങളിൽ ഉണ്ണിക്ക് പിന്തുണയേറുന്നു appeared first on Viral Max Media.
from Mallu Articles https://ift.tt/R6LuEZi
via IFTTT