മാളികപ്പുറം വിജയത്തിനുശേഷം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംവിധായകന്‍ വിഷ്ണു ശശി ശങ്കറും ഒന്നിക്കുന്ന സിനിമയാണ് സുമതി വളവ്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന സിനിമയില്‍ അപര്‍ണ ദാസും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിന് പങ്കെടുക്കാന്‍ വന്നപ്പോള്‍ അപര്‍ണ ദാസിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങളും അതിന് നടി നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
വിവാഹം കഴിഞ്ഞു, ഹണിമൂണിന് ഒന്നും പോയില്ലേ ? ചോദ്യം നടി അപര്‍ണ ദാസിന് മുന്നിലും എത്തി. ഒപ്പം എവിടേക്കാണ് പോണതും കൂടി ചോദിച്ചു. വിവാഹം കഴിഞ്ഞ് വന്ന ശേഷം വന്ന മാറ്റത്തെക്കുറിച്ച് കൂടി ചോദിച്ചപ്പോള്‍ അപര്‍ണ ദാസ് മറുപടി നല്‍കി.
വലിയ മാറ്റം ഒന്നും ഇല്ല പഴയത് പോലെ ഒക്കെ തന്നെ ഉണ്ട്. കുറച്ചുകാലമായി അറിയാലോ. നമ്മള്‍ ഹാപ്പിയാണ്. എല്ലാ ചടങ്ങുകളും കഴിഞ്ഞു. ഇനി ജോലിയാണ് മെയിന്‍.ഇനി ജോലിക്ക് കയറണം. ഹണിമൂണ്‍ ഒന്നും പോയിട്ടില്ല. സമയം കിട്ടിയില്ല. ഇനി പോണം. എവിടുത്തേക്ക് ആണെന്ന് ഒക്കെ ഇനി തീരുമാനിക്കണം, നിങ്ങള്‍ ദീപക് ഏട്ടനോട് ചോദിക്ക്. ദീപക് ഏട്ടന്‍ അങ്ങനെ എങ്കിലും പറഞ്ഞു ഞാന്‍ അറിയട്ടെ. സിംഗപ്പൂരില്‍ പോയെന്നു ഒക്കെ ആരാണ് പറഞ്ഞത് എപ്പോള്‍ പറഞ്ഞു? അപര്‍ണ ദാസ് ചോദിക്കുന്നു.
The post ജോലിയാണ് മെയിന്‍, ഹണി മൂണ്‍ ഒന്നും പോയിട്ടില്ല, എല്ലാ ചടങ്ങുകളും കഴിഞ്ഞു,വിവാഹ വിശേഷങ്ങളുമായി അപര്‍ണ ദാസ് appeared first on Viral Max Media.
from Mallu Articles https://ift.tt/xNzQCLf
via IFTTT