ഞാന്‍ എന്‍റെ മൂത്രം കുടിക്കും, മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്, ആശുപത്രിയില്‍ കയറി ഇറങ്ങേണ്ടതില്ല. സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം, യൂറിൻ തെറാപ്പിയെക്കുറിച്ച് കൊല്ലം തുളസി

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാമെന്ന് നടൻ കൊല്ലം തുളസി. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം താൻ നിൽക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയും ചർച്ച ചെയ്യാൻ ചേര്‍ന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വാദം.

‘എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴും എല്ലാ വാതിലുകളും നമ്മുക്ക് മുന്നിൽ കൊട്ടിയടയുമ്പോഴൊക്കെ എന്തിനെ കേറി പ്രാപിക്കാൻ ശ്രമിക്കുന്ന മാനസിക അവസ്ത എല്ലാവർക്കും ഉണ്ട്. എനിക്കും ഉണ്ടായിട്ടുണ്ട്. എനിക്ക് ക്യാൻസർ പി‌ടിപെട്ടപ്പോൾ അതിനെ അതീജീവിക്കാൻ പല വഴികളും തേടി. അക്കൂട്ടത്തിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. ഞാൻ വിജയിച്ചു. അതിലൂടെ ഞാൻ ഈ അസുഖത്തെ അതിജീവിച്ചു. വരുന്ന 28-ാം തീയതി എനിക്ക് 75 വയസാവും. ഇനിയും ഒരു 25 വർഷം കൂടി ജീവിക്കണമെന്നാണ് ആ​ഗ്രഹം

മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്, ആശുപത്രിയില്‍ കയറി ഇറങ്ങേണ്ടതില്ല. സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം. കുടിച്ച് തുടങ്ങിക്കോ കുറച്ചുനാളുകൂടി ഇവിടെ ജീവിക്കാം. ഞാന്‍ എന്‍റെ മൂത്രം കുടിക്കും. മൂത്രം കുടിക്കുന്നതിന് ഞാന്‍ പലരില്‍ നിന്നും തെറികേട്ടിട്ടുണ്ട്. എന്നാലും ഞാൻ എവിടെയും തുറന്ന് പറയും ഇക്കാര്യം.

എന്റെ കൂട്ടിന് എന്റെ രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം ഞാൻ നിൽക്കുമെന്നുറപ്പാണ്. ഇതിന് വലിയ ആശുപത്രിയിൽ പോയി ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ വേണ്ട, മറിച്ച് മൂത്രം കുടിച്ചാൽ മാത്രം മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാൻ മടിയാണ് ‘. – കൊല്ലം തുളസി പറഞ്ഞു.

The post ഞാന്‍ എന്‍റെ മൂത്രം കുടിക്കും, മൂത്രം പരിപാവനമാണ്, പരിശുദ്ധമാണ്, ആശുപത്രിയില്‍ കയറി ഇറങ്ങേണ്ടതില്ല. സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കാം, യൂറിൻ തെറാപ്പിയെക്കുറിച്ച് കൊല്ലം തുളസി appeared first on Viral Max Media.



from Mallu Articles https://ift.tt/RjCU36p
via IFTTT
Previous Post Next Post