കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീക്കുട്ടി. മലയാള സീരിയല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീയ പരമ്പരകളില്‍ ഒന്നായ ഓട്ടോഗ്രാഫിലൂടെയാണ് ശ്രീക്കുട്ടിയെ മലയാളികള്‍ അറിയുന്നതും ഇഷ്ടപ്പെടുന്നതും. പിന്നീട് അഭിനയ ലോകത്തു നിന്നും ഏറെകാലം വിട്ടു നില്‍ക്കുകയായിരുന്നു താരം. വര്‍ഷങ്ങള്‍ക്ക് ശേഷം വില്ലത്തിയായിട്ടായിരുന്നു ശ്രീക്കുട്ടി തിരികെ വന്നത്. ഇത്തവണയും കയ്യടി നേടാന്‍ ശ്രീക്കുട്ടിയ്ക്ക് സാധിച്ചു.
ഈദ് ദിനത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിൽ താൻ ഗർഭിണിയാണോ എന്ന കമന്റിന് മറുപടി നൽകുകയാണ് താരം. “ശ്രീകുട്ടി വീണ്ടും ഗര്‍ഭിണിയാണോ, മകള്‍ വേദയ്ക്ക് ഒരു കൂട്ട് കൂടെ വേണ്ടേ, അക്കാര്യം ചിന്തിക്കുന്നില്ലേ എന്നൊക്കെ ചോദിച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒരുപാട് വേദനിപ്പിക്കുന്നതാണ്. ഇത് തീര്‍ത്തും ഞങ്ങളുടെ പേഴ്‌സണല്‍ കാര്യമാണ്”, എന്ന് ശ്രീകുട്ടി പറഞ്ഞു. ‘എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്.
അങ്ങനെയുള്ള ഞാന്‍ അത്രയും വലിയൊരു വിശേഷം വന്നാല്‍ പറയാതിരിക്കുമോ. നിലവില്‍ ഞാന്‍ ഗര്‍ഭിണിയല്ല. പിന്നെ വേദയ്‌ക്കൊരു കൂട്ട് വേണ്ടേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അങ്ങനെ ഒന്ന് സംഭവിച്ചു കഴിഞ്ഞാല്‍ പറയാം’ എന്നാണ് ശ്രീകുട്ടിയുട മറുപടി.
കമന്റിന് റിപ്ലേ തരാത്തതിന് വഴക്ക് പറയുന്നവരോടും നടി പ്രതികരിച്ചു. അത്രയേറെ പ്രധാനപ്പെട്ട എന്തെങ്കിലും കമന്റ് കണ്ടാല്‍ ഞാന്‍ റിപ്ലേ നല്‍കാറുണ്ട്. എല്ലാ കമന്റുകള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കില്ല. പേസ്ബുക്കിലും യൂട്യൂബിലും എല്ലാ വരുന്ന കമന്റുകള്‍ കാണുന്നുണ്ട്. അതെല്ലാം വായിച്ചു നോക്കി മറുപടി നല്‍കുക എന്ന് പറയുന്നത് അത്ര പ്രാക്ടിക്കല്‍ ആയ കാര്യമല്ല എന്ന് ശ്രീകുട്ടി വിശദീകരിച്ചു.
The post വീണ്ടും ഗര്‍ഭിണിയായോ? വേദയ്‌ക്കൊരു കൂട്ട് വേണ്ടേ? മറുപടി നല്‍കി ശ്രീക്കുട്ടി appeared first on Viral Max Media.
from Mallu Articles https://ift.tt/32zDl5K
via IFTTT