ബോഡിഷെയ്‌മിങ് ഏറ്റവുമധികം നേരിടേണ്ടി വന്ന നടിമാരില്‍ ഒരാളാണ് ഹണിറോസ്. സമൂഹ മാധ്യമങ്ങളിലും മറ്റും താരത്തിന് നിരവധി മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള ആളു കൂടിയാണ് ഹണിറോസ്. തുടരെയുള്ള ഉദ്ഘാടനങ്ങൾ കാരണമായിരുന്നു അവയെല്ലാം. കഴിഞ്ഞ ദിവസം ഹണി റോസ് നായികയായിട്ടെത്തുന്ന റേച്ചല്‍ എന്ന സിനിമയില്‍ നിന്നുള്ള ടീസര്‍ പുറത്ത് വിട്ടിരുന്നു. അതിലെ പ്രകടനം മുന്‍നിര്‍ത്തി ഹണി റോസിനെക്കുറിച്ചു വന്ന കുറിപ്പാണ് വൈറലാവുന്നത്
കുറിപ്പിങ്ങനെ
ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവര്‍ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയില്‍ മലയാളികള്‍ മറന്നു പോകുന്ന, അല്ലെങ്കില്‍ മറന്നു പോയ ഒരു കാര്യം ഉണ്ട്. നല്ല കഴിവുള്ള നടിയാണ് അവരെന്ന കാര്യം. ദിലീപിന്റെ റിങ് മാസ്റ്റര്‍ മൂവിയില്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് ആയി തോന്നിയത് ഹണിയുടേതായിരുന്നു. അതുപോലെ കുമ്പസാരത്തിലും ട്രിവാന്‍ഡ്രം ലോഡ്ജിലുമൊക്കെ അവരുടെ മികച്ച പെര്‍ഫോമന്‍സുകള്‍ നമ്മള്‍ കണ്ടു.
ഒട്ടും തലക്കനം ഇല്ലാത്ത, എല്ലാവരോടും വളരെ മാന്യതയോടെ പെരുമാറുന്ന വ്യക്തി കൂടിയാണ് ഹണി. പ്രസ്സ് മീറ്റില്‍ ഒക്കെ സ്ഥായിയായ പുച്ഛ ഭാവത്തോടെ ഇരിക്കുന്ന പലരില്‍ നിന്നും വ്യത്യസ്ത. എല്ലാവരും പുച്ഛിക്കുന്ന ആറാട്ടണ്ണന്‍ വന്നപ്പോള്‍ പോലും എഴുന്നേറ്റ് കൈ കൊടുക്കാന്‍ മടി കാണിച്ചില്ല അവര്‍. അതു അവരുടെ ക്വാളിറ്റി. ഒരു അഭിനേത്രി എന്ന നിലയില്‍ അവരെ വിലകുറച്ചു കാണരുത്. റേച്ചല്‍ മൂവിയിലൂടെ നല്ല ഒരു തിരിച്ചുവരവ് ഉണ്ടാകട്ടെ…’ എന്നുമാണ് ഹണിയെ കുറിച്ച് ഒരാള്‍ എഴുതിയിരിക്കുന്നത്.
The post ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവർ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയിൽ മലയാളികൾ മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്, നല്ല കഴിവുള്ള നടിയാണ് അവരെന്ന കാര്യം- കുറിപ്പിങ്ങനെ appeared first on Viral Max Media.
from Mallu Articles https://ift.tt/CwHfd0W
via IFTTT