‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടനും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ാേകുല്‍ തന്റെ അഭിപ്രായം എവിടെയും തുറന്ന് പറയാറുമുണ്ട്. താരം സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഗഗനചാരിയുടെ സമയത്ത് 103 കിലോയുണ്ടായിരുന്നു. ഫുഡ് ഞാന്‍ കളയാറില്ല. പരമാവധി കഴിക്കും. ഒട്ടും നിവര്‍ത്തിയില്ലെങ്കിലെ കളയൂ. നമുക്ക് അറിയാത്ത രാജ്യങ്ങളില്‍ കുഞ്ഞുങ്ങള്‍ വെള്ളം കിട്ടാതെ മരിച്ചുപോകുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉള്ളപ്പോഴാണ് നമ്മള്‍ ഭക്ഷണം വേസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ സദ്യ കഴിക്കാറില്ല. എന്റെ പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല. എന്റെ പ്രിന്‍സിപ്പിള്‍ അല്ലെങ്കില്‍ എന്റെയൊരു വട്ടാണ് എന്നൊക്കെ പറയാം.
എത്ര നല്ല സദ്യയാണെങ്കിലും കുറേ ഇലകളില്‍ ഭക്ഷണം ബാക്കിയായി വേസ്റ്റായി ഇരിക്കുന്നത് കാണാം. ഫ്രണ്ട്‌സിന്റെ ഫാമിലിയിലെ വിവാഹങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ബിരിയാണിയൊക്കെ ലോഡ് കണക്കിനാണ് കുഴിയില്‍ കൊണ്ട് തട്ടുന്നത്. അത് കാണുമ്പോള്‍ എനിക്ക് വിഷമം വരും. ആ കുഴിയിലേക്ക് കൂടെ എടുത്ത് ചാടാനൊക്കെ തോന്നും. നന്മയെന്ന് പറയുന്ന സാധനം ആളുകളുടെ ബേസിക്ക് നേച്ചറില്‍ ഉണ്ടെങ്കില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ മാറും. പ്രശ്‌നങ്ങള്‍ ഇല്ലാതാകും എന്നാണ് ഗോകുല്‍ പറഞ്ഞത്.
The post അത് എന്റെയൊരു വട്ടാണ് എന്ന് പറയാം, ഞാന്‍ സദ്യ കഴിക്കാറില്ല, പെങ്ങളുടെ കല്യാണത്തിന്റെ സദ്യ പോലും ഞാന്‍ കഴിച്ചിട്ടില്ല, ഗോകുൽ പറഞ്ഞത് appeared first on Viral Max Media.
from Mallu Articles https://ift.tt/pZYLezc
via IFTTT