ഭാവിവരന്റെ 16 വയസുള്ള മകൾക്കൊപ്പം പോസ് ചെയ്ത് വരലക്ഷ്മി, ക്യൂട്ടി പൈ എന്ന വിശേഷണവും

വിവാഹിതയാകുന്നു എന്ന് പ്രഖ്യാപിച്ചതും അഭിനന്ദനത്തെക്കാൾ കൂടുതൽ വിമർശനങ്ങൾ നേരിട്ട നടിയാണ് വരലക്ഷ്മി ശരത്കുമാർ. വരലക്ഷ്മിക്ക് ഇത് ആദ്യവിവാഹമെങ്കിലും, ഭർത്താവാകാൻ പോകുന്ന നിക്കോളായ് സച്‌ദേവ് എന്ന ഗാലറിസ്റ്റിന് ഇത് രണ്ടാം വിവാഹമാണ്. കൂടാതെ ആദ്യബന്ധത്തിൽ ഒരു മകളുമുണ്ട്. കൗമാരക്കാരിയുടെ അച്ഛനെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്ന പേരിലാണ് വരലക്ഷ്മി വിമർശനങ്ങൾ നേരിടേണ്ടി വന്നത്

വരലക്ഷ്മിയുടെ പിതാവായ നടൻ ശരത്കുമാറും പുനർ വിവാഹം ചെയ്തയാളാണ്. വരലക്ഷ്മിയുടെ അമ്മ ഛായയുമായുള്ള ബന്ധത്തിന് ശേഷം ശരത്കുമാർ വിവാഹം ചെയ്തത് നടി രാധികയെയാണ്. ഇവർക്ക് ഒരു മകനുമുണ്ട്. അവിടെ നിന്നും കണ്ടുപഠിച്ച കാര്യങ്ങൾ വരലക്ഷ്മി തന്റെ ജീവിതത്തിലും അതുപോലെ നടപ്പാക്കുകയാണ്.

ശരത്കുമാറിന്റെ പത്നി രാധികയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് വരലക്ഷ്മി. വരലക്ഷ്മിയുടെ വിവാഹ നിശ്ചയത്തിന് സ്വന്തം അമ്മയ്‌ക്കൊപ്പം അമ്മയുടെ സ്ഥാനം രാധികയ്ക്ക് നൽകാൻ വരലക്ഷ്മി മറന്നില്ല. രാധികയുടെ മകൾ റയാനും വരലക്ഷ്മിയുടെ സ്വന്തം സഹോദരിയുടെ സ്ഥാനം അലങ്കരിച്ചു

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിക്കോളായ് സച്‌ദേവിന്റെ പുത്രി കാഷാ നിയ സച്‌ദേവിന്റെ ഒപ്പം ഔട്ടിങ്ങിനു പോയ ചിത്രങ്ങൾ വരലക്ഷ്മി പോസ്റ്റ് ചെയ്തിരുന്നു. ക്യൂട്ടി പൈ എന്നാണ് വരലക്ഷ്മി മകളെ വിശേഷിപ്പിക്കുന്നത്. 16 വയസുകാരിയായ കാഷ സമ്മാനങ്ങൾ വാരിക്കൂട്ടിയ പവർലിഫ്റ്റിങ് ചാമ്പ്യൻ ആണ്. കാഷയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ആ നേട്ടങ്ങളുടെ നേർരേഖയാണ്

കവിത സച്‌ദേവുമായായിരുന്നു നിക്കോളായുടെ ആദ്യ വിവാഹം. ഈ ബന്ധത്തിലെ മകളായ കാഷ വരലക്ഷ്മിയുടെ വിവാഹനിശ്ചയ ചടങ്ങിൽ സാരി ചുറ്റി സുന്ദരിയായി പങ്കെടുത്തിരുന്നു. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്

The post ഭാവിവരന്റെ 16 വയസുള്ള മകൾക്കൊപ്പം പോസ് ചെയ്ത് വരലക്ഷ്മി, ക്യൂട്ടി പൈ എന്ന വിശേഷണവും appeared first on Viral Max Media.



from Mallu Articles https://ift.tt/5UIn9xo
via IFTTT
Previous Post Next Post