ആർട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യും, ജിബിനും ഞാനുമുള്ള വർക്കൗട്ടിന്റെ ഷോട്ട് ഇൻ‌സ്റ്റ​ഗ്രാമിൽ ഇട്ടാൽ ഇത്ര രൂപ തരാം, എന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച് മെസേജ് അയച്ചു, ജിം ട്രെയിനർക്കെതിരെ ​ഗായിക

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നൽകിയ ഗായികയാണ് അഞ്ജു ജോസഫ്. നാലാം സീസണിൽ തേർഡ് റണ്ണർ അപ്പായിരുന്നു അഞ്ജു. ചുരുക്കം ചില ചിത്രങ്ങളിലും താരം ഗാനമാലപിച്ച്ശ്രദ്ധ നേടി. പിന്നെ യൂട്യുബ് ചാനലുമായിട്ടാണ് അഞ്ജുവിനെ മലയാളികൾ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്. ഇത് അഞ്ജുവിന്റെ കരിയർ ബ്രേക്കായി. പിന്നീട് സംഗീതത്തിൽ പല പരീക്ഷണങ്ങളുമായിട്ടും വ്ളോഗറായും പ്രേക്ഷകർ അഞ്ജുവിനെ കണ്ടു.

ഇപ്പോഴിതാ വർക്കൗട്ടുകളെക്കുറിച്ചും തന്റെ ട്രെയ്നറെക്കുറിച്ചും സംസാരിക്കുകയാണ് അഞ്ജു ജോസഫ്. ഞാൻ വർക്കൗ‌ട്ട് ചെയ്യുന്നതിന് ഒരു പ്രധാന കാരണം ഫിറ്റായിരിക്കുക എന്നതാണ്. രണ്ടാമത്തേത് മാനസികാരോ​ഗ്യം. എനിക്ക് രാത്രി നന്നായി ഉറങ്ങണം. ജിബിൻ (ട്രെയിനർ) എടുപ്പിക്കുന്ന പണിക്ക് രാത്രി 9.30,10 മണിക്ക് നമ്മൾ ക്ഷീണിച്ച് ഉറങ്ങിപ്പോവും. അതുകൊണ്ട് റെ​ഗുലറായി വർ‍ക്കൗട്ട് ചെയ്യുന്നു. ഞാനൊക്കെ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ്. മുന്നോട്ട് പോയാൽ ആരെങ്കിലും വരുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല.

ഒരു ഓൾഡ് ഏജ് ഹോമിൽ പോയി കിടന്നാലും കുറച്ച് ഹെൽത്തിയായിരിക്കണമെന്നുണ്ട്. അതാണ് ജിമ്മിൽ പോകാനുള്ള പ്രധാന മോട്ടിവേഷനെന്നും അഞ്ജു പറയുന്നു. വർക്കൗട്ട് ചെയ്യിക്കുന്ന ചില ചേട്ടൻമാരുണ്ട്. അത് ആരാണെന്ന് മനസിലായിക്കാണും. ജിബിനും ഞാനുമുള്ള വർക്കൗട്ടിന്റെ ഷോട്ട് ഇൻ‌സ്റ്റ​ഗ്രാമിൽ ഇട്ടാൽ ഇത്ര രൂപ തരാം എന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ആ ചേ‌ട്ടൻ മെസേജ് അയക്കും.

അയാൾ ആർട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യുന്നതാണെന്ന് തോന്നുന്നെന്നും അഞ്ജു പറയുന്നു. അടുത്തിടെയായി സെലിബ്രിറ്റികളെ വർക്കൗ‌ട്ട് ചെയ്യിക്കുന്ന ഒരു ജിം ട്രെയ്നറുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നിരവധി നടിമാർക്കൊപ്പം ഇയാൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

The post ആർട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യും, ജിബിനും ഞാനുമുള്ള വർക്കൗട്ടിന്റെ ഷോട്ട് ഇൻ‌സ്റ്റ​ഗ്രാമിൽ ഇട്ടാൽ ഇത്ര രൂപ തരാം, എന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച് മെസേജ് അയച്ചു, ജിം ട്രെയിനർക്കെതിരെ ​ഗായിക appeared first on Viral Max Media.



from Mallu Articles https://ift.tt/fTLWxPe
via IFTTT
Previous Post Next Post