നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും കൂടുതല്‍ ശ്രദ്ധ നേടാറുണ്ട്.
ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഡബ്ല്യുസിസിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. അതില്‍ മെമ്പര്‍ ആകാന്‍ തന്നെയാരും ക്ഷണിച്ചിട്ടില്ല. അമ്മ സംഘടനയുടെ മെമ്പര്‍ എന്ന നിലയില്‍ തനിക്ക് അഭിമാനമാണെന്നും പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയുമെന്നും ശ്വേത പറയുന്നു.
ഞാനും ദുല്‍ഖറും മസ്‌കറ്റില്‍ ഒരു ഷോ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് WCC എന്ന ഒരു സംഘടന രൂപീകരിച്ചത് അറിയുന്നത്. ആ സമയത്ത് എന്റെ ഫോണിലേയ്ക്ക് കോളുകള്‍ വരാന്‍ തുടങ്ങി. കേരളത്തില്‍ എന്തോ നടന്നിട്ടുണ്ട് അതുകൊണ്ടാണ് മാധ്യമങ്ങളുടെ കോള്‍ വരുന്നത് എന്ന് ഞാന്‍ വിചാരിച്ചു. ഫോണ്‍ എടുത്തപ്പോള്‍ അവര്‍ ചോദിച്ചു നിങ്ങള്‍ ഡബ്ലുസിസിയില്‍ ഉണ്ടോ! എന്ന്.
അപ്പോഴാണ് ഈ സംഘടനയെ കുറിച്ച് അറിയുന്നത്. തിരിച്ചു നാട്ടില്‍ വന്നപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്. എന്നെ അവരാരും വിളിച്ചിട്ടുമില്ല, അതിന്റെ ഭാഗമാകാന്‍ പോയിട്ടുമില്ല. ഞാന്‍ അമ്മ മെമ്പറാണ്, അതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അമ്മ സംഘടനയില്‍ നിന്നു പോലും ഒന്നും പ്രതീക്ഷിക്കാതെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്, പിന്നെ എന്തിനാണ് ഞാന്‍ വേറെ ഒരു സംഘടനയില്‍ പോകുന്നത്.
The post ഡബ്ല്യുസിസിയുടെ യഥാർത്ഥ ഉദ്ദേശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല, അതിൽ മെമ്പർ ആകാൻ തന്നെയാരും ക്ഷണിച്ചിട്ടില്ല. അമ്മ സംഘടനയുടെ മെമ്പർ എന്ന നിലയിൽ തനിക്ക് അഭിമാനം- ശ്വേത മേനോൻ appeared first on Viral Max Media.
from Mallu Articles https://ift.tt/JaS9g6l
via IFTTT