മലയാളി പ്രേക്ഷകർ ജനഹൃദയങ്ങളിൽ സ്വീകരിച്ച വെബ് സീരീസ് ആയിരുന്ന കരിക്കിലൂടെ മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് സുപരിചിതയായ താരമാണ് അമേയ മാത്യു. നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും ആണ് മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്. സീരിസിൽ ഒരൊറ്റ എപ്പിസോഡിൽ മാത്രം അഭിനയിച്ചങ്കിലും നടിക്കു ജനപ്രീതി ലഭിച്ചത് വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നടി കാനഡയിലാണ് താമസിക്കുന്നത്. ഈ അടുത്തായിരുന്നു കാനഡയിലേക്ക് പോയത്. അവിടെ വെച്ചാണ് പിറന്നാളാഘോഷവും നടത്തിയിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചുള്ള പ്രണയ നിമിഷത്തിൽ കേക്ക് കട്ട് ചെയ്യുന്നതും സന്തോഷം പങ്കുവയ്ക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയത്. നിരവധി പേരാണ് താരത്തിന് ആശംസകൾ ആയി രംഗത്തെത്തിയത്.
കാനഡയിലേക്ക് പോകുന്നതിന് മുൻപായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം സംഘടിപ്പിച്ചത്.ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നിശ്ചയം നടത്തിയത്. വിവാഹം എപ്പോഴാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. അതിനുശേഷമായിരുന്നു താരം കാനഡയിലേക്ക് ഭാവി വരന്റെ അടുത്തേക്ക് പോയിരുന്നത്. ഇപ്പോൾ അവിടെയാണ് രണ്ടുപേരും താമസിക്കുന്നത്. എപ്പോഴാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത് വിവാഹം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.
The post ഒരു കുഞ്ഞി കേക്കും റൊമാൻറിക് മൂഡും!!! കാനഡയിൽ പിറന്നാൾ ആഘോഷിച്ചു അമേയ appeared first on Viral Max Media.
from Mallu Articles https://ift.tt/idPfQoH
via IFTTT