എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഈ വർഷം ജൂൺ 16 നാണ് ഫാദേഴ്സ് ഡേ. കുട്ടികൾക്ക് പലപ്പോഴും അച്ഛനെക്കാൾ വൈകാരികബന്ധം ഉണ്ടാവുന്നത് അമ്മയോടാണ്. അച്ഛനെ ഭയങ്കര ഗൗരവക്കാരായി കണ്ട് അമ്മ വഴി ആവശ്യങ്ങൾ അറിയിച്ച് നടപ്പിലാക്കുന്ന രീതിയാണ് പല കുടുംബങ്ങളിലും. അച്ഛനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരുടെ സ്‌നേഹത്തെ ഓർക്കുന്നതിനുമായാണ് ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി ആചരിക്കുന്നത്.
മകൾ പാപ്പുവിന് ഒപ്പമുള്ള വീഡിയോ പങ്കുവച്ച് ബാലയും ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. പാപ്പുവിനൊപ്പമുള്ള ഒരു പഴയ വീഡിയോ ആണ് ബാല പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയിൽ കുഞ്ഞ് പാപ്പു ‘ഹാപ്പി ബർത്ത് ഡേ, ഹാപ്പി ബർത്ത് ഡേ’ എന്ന് പറഞ്ഞുകൊണ്ടിരിയ്ക്കുന്നുണ്ട്. ഡാഡി എന്ന് വിളിച്ചപ്പോൾ, അപ്പ എന്ന് ബാല തിരുത്തുന്നതും, അപ്പയോ, അതെന്താണ് എന്ന് പാപ്പു ചോദിയ്ക്കുന്നതും കാണാം.
‘എന്റെ കണ്ണുനനയിപ്പിയ്ക്കുന്ന ഓർമ. ഹാപ്പി ഫാദേഴ്‌സ് ഡേ’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ബാല നൽകിയിരിയ്ക്കുന്നത്. ആശംസകളും സ്‌നേഹവും അറിയിച്ച് നിരവദി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.
View this post on Instagram
The post ‘എന്റെ കണ്ണുനനയിപ്പിയ്ക്കുന്ന ഓർമ. ഹാപ്പി ഫാദേഴ്‌സ് ഡേ’ മകൾക്കൊപ്പമുള്ള വീഡിയോയുമായി ബാല, സ്നേഹം അറിയിച്ച് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/0U1Lwph
via IFTTT