നടന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മനോജ് കെ ജയന്‍. അടുത്തിടെയാണ് താരം ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കിയത്. ഒരു കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന എച്ച്.എസ്.ഇ. പതിപ്പാണ് മനോജ് സ്വന്തമാക്കിയത്.
വീട്ടിലേക്ക് എത്തിയ പുത്തൻ അതിഥിയെ സ്വാഗതം ചെയ്തുകൊണ്ട് മനോജ് കെ ജയന്റെ മകൾ കുഞ്ഞാറ്റ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കൊച്ചിയിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മുത്തൂറ്റ് ജി.എല്‍.ആറില്‍ നിന്നാണ് മനോജ് കെ ജയൻ ഡിഫന്‍ഡര്‍ സ്വന്തമാക്കിയത്. ഏതാനും മാസങ്ങൾക്കുമുൻപ്, തന്റെ വിദേശ യാത്രകൾക്കായി ടെസ്‌ല മോഡല്‍-3 ഇലക്ട്രിക് കാറും മനോജ് കെ ജയൻ സ്വന്തമാക്കിയിരുന്നു.
മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയിൽ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ. 1988-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം. 1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1992ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്.
The post ഒരു കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ നെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് മനോജ് കെ ജയനും കുഞ്ഞാറ്റയും, ചിത്രങ്ങൾ appeared first on Viral Max Media.
from Mallu Articles https://ift.tt/SfmBNpk
via IFTTT