47 വയസായെന്ന് കണ്ടാൽ പറയുമോ? പച്ച സാരിയിൽ അതിസുന്ദരിയായി നടി മീന, കിടിലൻ ചിത്രങ്ങൾ കാണാം

ഇപ്പോള്‍ സിനിമകളില്‍ സജീവമാണ് നടി മീന. അടുത്തിടെ മലയാളത്തില്‍ ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യവും ബ്രോഡാഡിയുമാണ് മീന ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രങ്ങള്‍.

1980കളുടെ തുടക്കം മുതല്‍ സിനിമയില്‍ ബാലതാരമായി എത്തിയ മീന ഒരു കാലത്ത് തമിഴിലെയും തെലുങ്കിലും വലിയ ഡിമാന്‍ഡുള്ള നായികയായിരുന്നു. രജിനികാന്തിന്റെ മകളായും വര്‍ഷങ്ങള്‍ക്ക് ശേഷം രജിനികാന്തിന്റെ നായികയായും മീന അഭിനയിച്ചു. ഇരുവരുടെയും കോംബോ വലിയ ഹിറ്റായിരുന്നു.

2009ല്‍ ബാംഗ്ലൂര്‍ സ്വദേശിയായ വിദ്യാസാഗറിനെ വിവാഹം കഴിച്ചെങ്കിലും നടി സിനിമയില്‍ നിന്ന് അധികകാലം വിട്ടു നിന്നിട്ടില്ല. എന്നാല്‍ 2022ല്‍ ഭര്‍ത്താവ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ മരിച്ചത് നടിക്ക് വലിയ ദുഃഖമാണ് നല്‍കിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ മീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നു. പച്ച സാരിയിൽ അതിസുന്ദരിയായ മീനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. 47 വയസായെന്ന് കണ്ടാൽ പറയുമോ?യെന്നാണ് ആരാധകർ ചോദിക്കുന്നത്.

The post 47 വയസായെന്ന് കണ്ടാൽ പറയുമോ? പച്ച സാരിയിൽ അതിസുന്ദരിയായി നടി മീന, കിടിലൻ ചിത്രങ്ങൾ കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/Osx5CuR
via IFTTT
Previous Post Next Post