രാജാവിന്റെ മകന് ഇന്ന് 34ാം പിറന്നാള്‍, ആശംസകളുമായി ആരാധകർ

പിറന്നാള്‍ നിറവില്‍ സൂപ്പര്‍താരം പ്രണവ് മോഹന്‍ലാല്‍. 1990 ജൂലൈ 13 നാണ് പ്രണവിന്റെ ജനനം. താരത്തിന്റെ 34-ാം ജന്മദിനമാണ് ഇന്ന്. സൂപ്പര്‍താരം മോഹന്‍ലാലിന്റേയും സുചിത്രയുടേയും മൂത്ത മകനാണ് പ്രണവ്.

ബാലതാരമായി സിനിമയില്‍ തിളങ്ങിയ പ്രണവ് പിന്നീട് മലയാളത്തിന്റെ സൂപ്പര്‍താരമായി മാറി. 2002 ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍, പുനര്‍ജനി എന്നീ സിനിമകളിലാണ് പ്രണവ് ബാലതാരമായി വരവറിയിച്ചത്. പുനര്‍ജനിയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.

2018 ല്‍ റിലീസ് ചെയ്ത ആദിയിലൂടെ പ്രണവ് നായകനടനായി. പിന്നീട് ഇരുപതാം നൂറ്റാണ്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചു. ഹൃദയമാണ് പ്രണവിന്റെ ആദ്യ സോളോ ഹിറ്റ്.

പുതിയ സിനിമാ വിശേഷം പങ്കുവെച്ചില്ലെങ്കിലും ഈ വര്‍ഷം താരത്തിന്റെ ഒരു കവിതാ സമാഹാരം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം പ്രണവ് മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.ഇംഗ്ലിഷ് കവിതകളുടെ സമാഹാരമായ ‘ലൈക്ക് ഡെസേര്‍ട് ഡ്യൂണ്‍സ്’ എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രണവ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പലപ്പോഴായി താന്‍ എഴുതിയ കവിതകള്‍ ഒന്നിച്ച് ചേര്‍ക്കാനുള്ള ശ്രമമാണിതെന്ന് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

The post രാജാവിന്റെ മകന് ഇന്ന് 34ാം പിറന്നാള്‍, ആശംസകളുമായി ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/KFtlEAY
via IFTTT
Previous Post Next Post