പാർവതിയും ഉർവശിയും പ്രധാനകഥാപാത്രങ്ങളായ ഉള്ളൊഴുക്ക് എന്ന ചിത്രം നല്ല പ്രതികരണങ്ങളോടുകൂടി തിയേറ്ററുകളിൽ മുന്നോട്ടു പോയി ക്കൊണ്ടിരിക്കുകയാണ്. ഒരു ഇടവേളക്ക് ശേഷമാണ് പാർവതി മലയാളത്തിലേക്ക് വരുന്നത്. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വിക്രത്തിന്റെ തങ്കലാൻ ആണ് താരത്തിന് പുറത്തിറങ്ങാൻ ഇരിക്കുന്ന അടുത്ത ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിൽ തന്നെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴത്തെ തമിഴ് സിനിമ തങ്കലാനിലെ കുറിച്ച് എത്തിയതിനെക്കുറിച്ച് നടി സംസാരിക്കുകയാണ്.
ഇതിനുമുമ്പ് രണ്ടുതവണ പാരഞ്ജിത്ത് സിനിമകളിൽ വിളിച്ചിട്ടുണ്ട്. അന്നൊക്കെ നോ പറഞ്ഞിരുന്നു ഇതും താൻ എന്തെങ്കിലും കാരണവശാൽ നോ പറഞ്ഞാൽ പിന്നെ അദ്ദേഹം തന്നെ വിളിക്കില്ലെന്ന് പേടിയും പാർവതിക്ക് ഉണ്ടായിരുന്നു എന്ന് അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിൻറെ സിനിമയിൽ വർക്ക് ചെയ്യുക എന്നതായിരുന്നു ആദ്യത്തെ സ്റ്റെപ്പ്. കാരണം അതിനുമുമ്പ് അദ്ദേഹത്തിൻറെ രണ്ടുവർക്കുകളുടെ ഓഫർ വന്നിട്ടുണ്ടെങ്കിൽ അത് ചെയ്യാൻ പറ്റാതെ പോയിട്ടുണ്ട്. തങ്കലാനിലേക്ക് തന്നെ വിളിക്കുന്നത് മൂന്നാമത്തെ തവണയാണെന്നും പാർവതി പറഞ്ഞു.
മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളിലാണ് പാർവതി ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ സ്ത്രീകേന്ദ്രീകൃതമായ ഒട്ടേറെ സിനിമകളുടെ ഭാഗമാകാൻ പാർവതിക്ക് സാധിച്ചിട്ടുണ്ട്. അഭിനയിച്ചിരിക്കുന്ന കഥാപാത്രങ്ങളൊക്കെ ഏറെ ശ്രദ്ധ നേടിയവയാണ്.
The post ഇതും കൂടെ നോ പറഞ്ഞാൽ അദ്ദേഹം പിന്നെ വിളിക്കില്ലെന്ന പേടി എനിക്കുണ്ടായിരുന്നു : പാർവതി appeared first on Viral Max Media.
from Mallu Articles https://ift.tt/GLgouNb
via IFTTT