മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ശ്വേതാ മേനോൻ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അനശ്വരം എന്ന സിനിമയിൽ കൂടിയാണ് ശ്വേതാ മേനോൻ മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറിയത്. പരസ്യ രംഗത്തും മോഡലിങ് രംഗത്തും നിറഞ്ഞു നിന്നിരുന്നു ശ്വേതാ മേനോൻ ബോളിവുഡിൽ അടക്കം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. ഇപ്പോൾ അവതാരികയായും റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും വളരെ തിരക്കിലാണ് ശ്വേത മേനോൻ.
അതേ സമയം മിക്കപ്പോഴും സിനിമയ്ക്ക് അകത്തും പുറത്തും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് ശ്വേത മേനോൻ. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തിന്റെ ഡിവോഴ്‌സിന് ശേഷമുണ്ടായ രസകരമായ ചില കാര്യങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്വേത മേനോൻ.
നടിയുടെ വാക്കുകൾ ഇങ്ങനെ:
എന്റെ റിലേഷൻ പൊട്ടി ഡിവോഴ്‌സ് ചെയ്തിട്ടാണ് ഞാൻ യുഎസ് ഷോയ്ക്ക് പോകുന്നത്. കുറേ വലിയ താരങ്ങളുണ്ട്. ലാലേട്ടനും മുകേഷേട്ടനും നമുക്കിവളെ കല്യാണം കഴിപ്പിക്കാമെന്ന് പറഞ്ഞു. വിജയേട്ടന്റെ ഷോയിനാണ് പോകുന്നത്. മൂപ്പരുടെ നെഫ്യൂ ഡോക്ടറാണ്. പെണ്ണ് കാണൽ ചടങ്ങെല്ലാം നടന്നു.
ആള് വരുന്നു കാണുന്നു, മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്. എന്താണിതെന്ന് തോന്നി. ഡിവോഴ്‌സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേ ഉള്ളൂ. ഞാൻ കരയാൻ തുടങ്ങി. ഞാൻ യുഎസിലൊന്നും നിൽക്കില്ല, നാട്ടിൽ അച്ഛനും അമ്മയുടെയും അടുത്തേ നിൽക്കൂ എന്ന് പറഞ്ഞു. മമ്മൂക്ക കാരണവരെ പോലെയാണ്.
തറവാടി കാരണവർ. ലാലേട്ടൻ ജഗ പൊക. ഞാൻ ലാലേട്ടനൊപ്പം സിനിമയോ ഷോയോ ചെയ്യുമ്പോൾ ഷോപ്പിംഗിന് പോകണമെങ്കിൽ ലാലേട്ടനോട് പറയും. രണ്ട് മണിക്കൂർ ലേറ്റാകും എന്ന് പറയുമ്പോൾ അദ്ദേഹം നമുക്ക് വേണ്ടി കവർ അപ്പ് ചെയ്യും. ഷൂട്ടിംഗിന്റെ സമയത്ത് ഫ്രണ്ട്‌സിന്റെ കൂടെ പോകാനുണ്ടെങ്കിൽ ഈ സീൻ എങ്ങനെയെങ്കിലും തീർത്ത് തരുമോ എന്ന് ലാലേട്ടനോട് ചോദിക്കും. ലണ്ടനിൽ ആകാശഗോപുരം ഷൂട്ട് ചെയ്യുമ്പോൾ മൂപ്പർ എനിക്ക് വേണ്ടി എത്ര കവർ അപ്പ് ചെയ്തിട്ടുണ്ട് എന്നറിയാമോ. നമുക്ക് ശ്വേതയുടെ സീൻ ചെയ്താലോ, എന്തിനാണ് ആ കുട്ടി നിൽക്കുന്നത് പോട്ടെ എന്ന് പറയും. മമ്മൂക്കയുടെ അടുത്ത് അങ്ങനെയല്ല. കുട്ടിത്തമുണ്ട്. പക്ഷെ അത് സീസണലാണ് എന്നുമാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ശ്വേത മേനോൻ വെളിപ്പെടുത്തിയത്.
The post ഡിവോഴ്‌സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേ ഉള്ളൂ അപ്പോഴേക്കും ലാലേട്ടൻ അടുത്ത കല്ല്യാണ ആലോചനയുമായി വന്നു- ശ്വേത മേനോൻ appeared first on Viral Max Media.
from Mallu Articles https://ift.tt/LDJlyHX
via IFTTT