അമ്മ മലേഷ്യക്കാരി, പ്രായമായെങ്കിലും എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാം എന്ന് പറയും, അമ്മക്കിഷ്ടം നൂഡിൽസ് പോലെയുള്ള ഭക്ഷണങ്ങൾ, ശോഭന പറഞ്ഞത്

സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

അച്ഛൻ ചന്ദ്രകുമാർ വഴിയാണ് തിരുവിതാംകൂർ സഹോദരിമാരുടെ കുടുംബത്തിലേക്ക് ശോഭനയ്ക്ക് ബന്ധം ഉണ്ടാവുന്നത്. പൊതുവേ മുഖ്യധാരയിൽ എങ്ങും ശോഭനയുടെ അച്ഛനോ അമ്മയോ അങ്ങനെ വരാറില്ല. വളരെ കുറച്ചു മാത്രമേ ശോഭനയുടെ അമ്മയുടെ മുഖം മാധ്യമങ്ങളിൽ വന്നിട്ടുള്ളൂ വർഷങ്ങൾക്ക് മുൻപ് ശോഭന അനന്തനാരായണി എന്ന മകളെ ദത്തെടുത്ത് വളർത്തി തുടങ്ങി. അമ്മയെ പോലെ നാരായണി നല്ലൊരു നർത്തകിയായി വളർന്നു വരികയാണ്

തന്റെ അമ്മ ഇന്നാട്ടുകാരിയല്ല എന്ന് ശോഭന തന്നെ പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമ്മ തനിക്ക് ഉണ്ടാക്കി തരുന്ന ഭക്ഷണത്തെ കുറിച്ച് പറയുന്ന വേളയിലാണ് ശോഭന അമ്മ ഏതുനാട്ടുകാരി എന്നുകൂടി വ്യക്തമാക്കിയത്

അമ്മയ്ക്കിന്ന് ഒരുപാട് പ്രായമായിരിക്കുന്നു. എന്നാലും ‘നിനക്ക് ഞാൻ ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കി തരട്ടേ’ എന്ന് ചോദിച്ച് ഒരു പ്രത്യേക രീതിയിൽ നൂഡിൽസ് തയാറാക്കി നൽകും എന്ന് ശോഭന. അമ്മ മലേഷ്യയിൽ നിന്നുള്ള ആളായതിനാൽ അത്തരം ഭക്ഷണങ്ങളാണ് ഇഷ്‌ടമെന്നും ശോഭന പറയുന്നു.

ഒരു വലിയ ഇടവേള അവസാനിപ്പിച്ച് ശോഭന നടൻ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ അഭിനയിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. ഒരുകാലത്ത് ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഡിയായിരുന്നു ഇവരുടേത്

The post അമ്മ മലേഷ്യക്കാരി, പ്രായമായെങ്കിലും എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാം എന്ന് പറയും, അമ്മക്കിഷ്ടം നൂഡിൽസ് പോലെയുള്ള ഭക്ഷണങ്ങൾ, ശോഭന പറഞ്ഞത് appeared first on Viral Max Media.



from Mallu Articles https://ift.tt/H5UErDW
via IFTTT
Previous Post Next Post