എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യതയല്ലേ? ഞാൻ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്, നിയമപരമായി വിവാഹിതയാകാത്ത ഞാൻ എങ്ങനെയാണ് വിവാഹ മോചനം നേടുക? ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി. തുടർന്ന് ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയ ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കള എന്ന സിനിമയിലെ ടൊവിനോയുമൊത്തുള്ള ഇന്റിമേറ്റ് സീൻ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. ദിവ്യയുടെ ഒരു അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മഴയില്‍ നനയാത്ത ചില ഇലകളില്ലേ? അതുപോലെയാണ് ഞാനും. ഫേക്ക് ഐഡിയുടെ പിന്നില്‍ ഇരുന്ന് ആര്‍ക്കും എന്തും പറയാം. എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യതയല്ലേ? എന്തിനാണ് മറ്റുള്ളവര്‍ അവിടേക്ക് എത്തി നോക്കുന്നത്? ഞാന്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്. എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങള്‍. അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല.

ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും പല കഥകളും പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇപ്പോള്‍ പറയാം. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. മൂകാംബിക ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. അദ്ദേഹം വിദേശി ആയതിനാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടായി. നല്ല സൗഹൃദം നശിപ്പിക്കേണ്ടല്ലോ എന്നു കരുതി സ്‌നേഹത്തോടെ പിരിഞ്ഞു.

”നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണ് വിവാഹ മോചനം നേടുക? ഇതൊക്കെ നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു” ദിവ്യ പറയുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം മാവേലിക്കരയിലാണ് ഇപ്പോള്‍ ദിവ്യ താമസിക്കുന്നത്. ദുബായ് ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും നാട്ടിലേക്ക് വരികയായിരുന്നു. ചേച്ചിയും കുടുംബവും ചെന്നൈയിലാണ് താമസം. തന്നെ താനായി കാണുന്ന ഈ മനുഷ്യരാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും തന്റെ ലോകമെന്നും ദിവ്യ പറയുന്നു.

The post എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യതയല്ലേ? ഞാൻ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്, നിയമപരമായി വിവാഹിതയാകാത്ത ഞാൻ എങ്ങനെയാണ് വിവാഹ മോചനം നേടുക? ദിവ്യ പിള്ള appeared first on Viral Max Media.



from Mallu Articles https://ift.tt/WkbO2N1
via IFTTT
Previous Post Next Post