വർഷത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും കൃഷ്ണകുമാർ കുടുംബവും വിദേശയാത്രകൾ നടത്താറുണ്ട്.യാത്രയുടെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമത്തിലും പങ്കുവെക്കാറുണ്ട്. വീട്ടിലെ ഓരോരുത്തർക്കും യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ യാത്രയിലെ ഓരോ സന്തോഷ നിമിഷങ്ങളും പ്രേക്ഷകർക്കായി താരങ്ങൾ പങ്കുവെക്കാറുണ്ട്. ഈ അടുത്തായിരുന്നു താരത്തിന്റെ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷവും കുടുംബസമേതം യാത്ര പുറപ്പെട്ടിരുന്നു.
ബാലിയില്‍ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകൾ ഹന്‍സിക സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഈ കൂട്ടത്തിലെ ചില ചിത്രങ്ങൾ താരപുത്രി മുൻപ് പോസ്റ്റ് ചെയ്തതിനു താഴെ ‘ദയവ് ചെയ്ത് പഠിക്കൂ ഇങ്ങനെയുള്ള കമൻറുകൾ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്’ എന്നായിരുന്നു ഒരു വിമർശകന്റെ കമൻറ്. കമന്റ് വൈറൽ ആയതിന് പിന്നാലെയാണ് അതേ ലുക്കിലുള്ള കൂടുതൽ ചിത്രങ്ങളുമായി ഹൻസിക വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയത്.
‘ഇതേ ഔട്ട്ഫിറ്റിലുള്ള കുറച്ച് ചിത്രങ്ങൾ കൂടി’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ ഹൻസിക പ്രേക്ഷകർക്കായി തന്റെ പുതിയ ലുക്ക് പങ്കുവച്ചത്. സൈബർ സഹോദരനുള്ള ഹൻസുവിന്റെ മറുപടിയാണ് ഈ പോസ്റ്റെന്നാണ് ആരാധകർ കമൻറ് ബോക്സുകളിലൂടെ പറയുന്നത്.
The post ഭാവി തുലയ്ക്കരുത് സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ് : ഉപദേശകന്റെ വായടപ്പിച്ച് ഹൻസിക appeared first on Viral Max Media.
from Mallu Articles https://ift.tt/ciJIFbv
via IFTTT