ആ മുറിവ് കാലം മായ്ക്കില്ല, വേദന ഇപ്പോഴും അതേപോലെ!!! ഇമോഷണൽ വാക്കുകളുമായി ഭാവന

ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ പ്രതിസന്ധികളിൽ വളരെ കരുത്തോടുകൂടി ഉയർത്തെഴുന്നേറ്റ വ്യക്തിയാണ് നടി ഭാവന. പുറമേ കാണുന്ന പോലെയുള്ള ഒരു വ്യക്തിത്വമല്ല തന്റെ മനസ്സിന് സങ്കടങ്ങൾ ഉണ്ടെന്ന് താരം പറഞ്ഞിരുന്നു. ജീവിതത്തിൽ എല്ലാമെല്ലാമായ താരത്തിന്റെ പിതാവിനെ നഷ്ടമായതിന്റെ വേദന തന്നിൽ നിന്ന് ഇപ്പോഴും മാറിയിട്ടില്ലെന്നും കാലം മുറിവുണക്കും എന്നാണ് പൊതുവേ പറയുന്നതെന്നും പക്ഷേ ചില യാഥാർത്ഥ്യമാവില്ലെന്ന് ജീവിതത്തിൽ ഓരോ സന്തോഷവും സങ്കടവും ഒക്കെ വരുമ്പോൾ അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും അച്ഛൻ എപ്പോഴും തന്നെ ഹൃദയത്തിൽ ജീവിക്കുന്നുണ്ടെന്നും ഭാവന സമൂഹമാധ്യമത്തിൽ എഴുതി. താരത്തിന്റെ അച്ഛൻ മരണപ്പെട്ടിട്ട് 9 വർഷമായിഎന്നും സമൂഹമാധ്യമത്തിലൂടെ എഴുതിയിട്ടുണ്ട്.

അഭിമുഖങ്ങളിലൂടെ താരത്തിന്റെ ഇമോഷണൽ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. പൊതുവേ സങ്കടങ്ങൾ അങ്ങനെ വന്നാൽ പുറത്ത് കാണിക്കുന്ന ഒരാൾ എന്നും ആളുകൾ എങ്ങനെയാണ് അതിനെ വിലയിരുത്തുന്നത് എന്ന് തനിക്ക് പറയാൻ ആവില്ലെന്നും അങ്ങനെയുള്ള കാര്യങ്ങളൊന്നും ചിന്തിക്കാറില്ലെന്നും ജീവിതത്തിൽ വേദനകളും മുറിവുകളും ഒക്കെ മരണം വരെ കൂടെ ഉണ്ടാകുമെന്നും അതുപോലെയാണ് അച്ഛൻറെ മരണം തന്നെ വേദനിപ്പിച്ചു എന്നും മനസ്സിൽ ഒരു വേദനയായി അത് ഇപ്പോഴുമുണ്ടെന്ന് മരിക്കുന്നതുവരെ അത് തനിക്ക് മാറില്ലെന്നും ഭാവന പറഞ്ഞു.

അതേസമയം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയരംഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ്. മലയാളത്തിലും അന്യഭാഷയിലുമായി ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഭാവനയ്ക്ക് ഈയടുത്ത് സാധിച്ചിട്ടുണ്ട്

The post ആ മുറിവ് കാലം മായ്ക്കില്ല, വേദന ഇപ്പോഴും അതേപോലെ!!! ഇമോഷണൽ വാക്കുകളുമായി ഭാവന appeared first on Viral Max Media.



from Mallu Articles https://ift.tt/KTSyjlM
via IFTTT
Previous Post Next Post