സോഷ്യൽ മീഡിയയിലൂടെ നടി നിഖില വിമലിനെതിരെ വരുന്ന പോസ്റ്റുകൾക്കും ട്രോളുകൾക്കും ഇടയിൽ പിന്തുണ നൽകിക്കൊണ്ട് നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിരിക്കുകയാണ്.മനസ്സിൽ ഉള്ളത് തുറന്നു പറയുന്നതു തുടരുക പെണ്ണേ എന്ന വരികൾ കുറിച്ചുകൊണ്ടായിരുന്നു ഐശ്വര്യയെ പിന്തുണച്ചത്. അഭിമുഖങ്ങളിൽ പലപ്പോഴും നല്ല മറുപടി നൽകുന്ന നടിയുടെ വീഡിയോകൾ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. പിന്നാലെ തന്നെ വ്യാപകമായി വിമർശനവും ഏറ്റുവാങ്ങാറുണ്ട്.
ഭൂരിപക്ഷത്തിന്റെ അഭിപ്രായം ഞാൻ പിന്തുടരുന്നില്ല ഞാൻ പറയുന്നത്എല്ലാവർക്കും ഇഷ്ടപ്പെടില്ലന്ന് നിഖിലയുടെ പ്രതികരണം പങ്കുവെച്ചുകൊണ്ടായിരുന്നു ഐശ്വര്യ തൻറെ പിന്തുണ അറിയിച്ചത്. സ്മാർട്ട്നെസ്സ് ഉള്ളിൽ നിൽക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് തെളിയിച്ചു തന്ന സമൂഹത്തിനും മാധ്യമങ്ങൾക്കും ഒരുപാട് നന്ദിയുണ്ടെന്നും ഐശ്വര്യ സോഷ്യൽ മീഡിയയിലൂടെ എഴുതി. കഴിവിന്റെ പരമാവധി നീ ചെയ്യുന്നുണ്ടെന്നും നിഖിലനെ ഒരുപാട് ഇഷ്ടമാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
തമിഴിലും മലയാളത്തിലും വളരെ സജീവമായി നിൽക്കുന്ന രണ്ടു പേരാണ് ഐശ്വര്യയും നിഖിലയും. ഇരുവർക്കും കൈ നിറയെ ചിത്രങ്ങളും ഉണ്ട്.
The post മനസ്സിലുള്ളത് പറയുന്നത് ഇനിയും നീ തുടരുക, ഇഷ്ടമാണ് പെണ്ണേ നിന്നെ!! നിഖിലയെ പിന്തുണച്ച് ഐശ്വര്യ ലക്ഷ്മി appeared first on Viral Max Media.
from Mallu Articles https://ift.tt/05tI9Co
via IFTTT