മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് സീസണ്‍ 2- ല്‍ ആര്യ പങ്കെടുത്തിരുന്നു.
ബിഗ് ബോസ് പ്രതീക്ഷിച്ചത് പോലുള്ള ഗുണങ്ങളല്ല ആര്യയ്ക്ക് ചെയ്തത്. ആര്യയ്ക്ക് ഹേറ്റേഴ്സ് ഉണ്ടായത് ബിഗ് ബോസിൽ പോയശേഷമാണ്. സീസൺ 2 കഴിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഹേറ്റ് കമന്റ്സ് ആര്യയ്ക്ക് കിട്ടുന്നുണ്ട്.
ഇപ്പോഴിത ഹേറ്റ് കമന്റ്സ് കാരണം താൻ വിഷമിക്കുകയും ഫ്രസ്ട്രേഷനിലേക്ക് പോവുകയും ചെയ്ത ഒരു സമയമുണ്ടായിരുന്നുവെന്ന് പറയുകയാണ് ആര്. ഇന്ത്യാഗ്ലിറ്റ്സ് മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആരോ തന്റെ പേരിൽ ചെയ്തിട്ട വീഡിയോയ്ക്ക് വരെ താൻ തെറിവിളി കേട്ടുവെന്ന് ആര്യ പറഞ്ഞത്.
പണ്ട് ഹേറ്റ് കമന്റ്സിന് കുത്തിയിരുന്ന് റിപ്ലെ കൊടുക്കുമായിരുന്നുവെന്നും ഇപ്പോൾ അത് ശ്രദ്ധിക്കാതെയായി എന്നും ആര്യ പറയുന്നു.‘ആര്യ ബഡായി എന്നുള്ളത് എന്റെ ഇൻസ്റ്റ നെയിമാണ്. ഓർക്കുട്ടായിരുന്നു ബഡായി ബംഗ്ലാവ് തുടങ്ങിയ ആദ്യ നാളുകളിൽ ഞാനും പ്രേക്ഷകരുമെല്ലാം ഏറെ ഉപയോഗിച്ചിരുന്നത്. ആ സമയത്ത് ഇൻസ്റ്റഗ്രാം അത്ര പ്രചാരത്തിലില്ല. പിന്നീട് ഞാൻ ഇൻസ്റ്റയിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ ആളുകൾക്ക് സംശയമായി എന്റെ പ്രഫൈൽ തന്നെയാണോ സേർച്ച് ചെയ്യുമ്പോൾ കിട്ടുന്നത് എന്നത്.’
‘നിങ്ങൾ തന്നെയാണോ ബഡായി ബംഗ്ലാവിലെ ആര്യയെന്ന് ചോദിച്ച് ചിലരൊക്കെ മെസേജും അയച്ചു. അന്ന് ഇൻസ്റ്റ അക്കൗണ്ടിന്റെ പേര് ആര്യ ബാബു എന്നായിരുന്നു. പിന്നീട് ആളുകൾക്ക് പെട്ടന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ആര്യ ബഡായിയെന്ന് ഞാൻ പേര് മാറ്റിയത്.’ ‘പലരും എന്റെ പേരിൽ ബഡായി എന്ന് കൂടി ചേർത്താണ് അന്ന് തിരഞ്ഞിരുന്നത്. ആര്യ ബഡായിയെന്ന് പേര് മാറ്റിയ ശേഷമാണ് ഫോളോവേഴ്സ് കൂടിയത്. പലരും കാണുമ്പോൾ ആര്യ ബഡായിയെന്നാണ് വിളിക്കുന്നത്. പ്രേക്ഷകർ എനിക്ക് തന്ന പേരാണ് ആര്യ ബഡായി എന്നത്. അതുകൊണ്ട് ആ പേര് എനിക്ക് ഇഷ്ടമാണ്.’
‘കരിയറിൽ ഒരു ബ്രേക്ക് തന്നതും ബഡായി ബംഗ്ലാവാണ്. രമേഷ് പിഷാരടിയുമായുള്ള കെമിസ്ട്രിയും ആ സെറ്റിന്റെ എനർജിയുമെല്ലാം എനിക്ക് മിസ് ചെയ്യുന്നുണ്ട്. പലരും കാണുമ്പോൾ ചോദിക്കാറുണ്ട് ബഡായി ബംഗ്ലാവിന്റെ അടുത്ത സീസൺ എപ്പോഴാണ് വരികയെന്ന്. ഇനി ബഡായി ബംഗ്ലാവിന്റെ സീസൺ വരുമോയെന്ന് അറിയില്ല.’
നടി ആര്യ ബഡായി, നടി ആര്യ ബഡായി കുടുംബം, നടി ആര്യ ബഡായി വാർത്ത, നടി ആര്യ ബഡായി ചിത്രങ്ങൾ, ആര്യ ബഡായി ബിഗ് ബോസ് ‘പിഷാരടി എന്റെ ഭർത്താവാണെന്ന് ആളുകൾ അന്ന് തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോൾ പക്ഷെ സോഷ്യൽമീഡിയ വന്നതോടെ ആളുകളിൽ നിന്നും ആ ചോദ്യം വരാറില്ല. പിഷാരടി കാണുന്നത് പോലെയല്ല ഭയങ്കര സീരിയസാണ്. കൗണ്ടർ പോലും സീരിയസായിട്ടാണ് പറയാറുള്ളത്. 90 മിനുട്ട്സാണ് ഇനി റിലീസിനെത്താനുള്ള സിനിമ.’
‘ഇടുങ്ങിയ ഒരു ടണലിന് ഉള്ളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ആര്യയുടെ ആർഭാട ജീവിതമെന്ന് യുട്യൂബിൽ സെർച്ച് ചെയ്താൽ വരുന്നത് മമ്മൂക്കയുടെ വീടാണ്. ആ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ചിലർ വീട് കണ്ട് കഴിഞ്ഞിട്ട് ഇത് മമ്മൂക്കയുടെ വീടാണെന്ന് ബോധത്തോടെ കമന്റ് ചെയ്തിട്ടുണ്ട്.’
മറ്റ് ചിലർ അതിന് താഴെയും വന്ന് എന്നെ തെറി വിളിച്ചിട്ടുണ്ട്. ഈ പെങ്കൊച്ചാണോ ബിഗ് ബോസിൽ കിടന്ന് കാശില്ലെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ചത്… എന്ത് വലിയ വീടാണ് ഇത് എന്നൊക്കെയാണ് ആ കമന്റുകൾ. അതൊക്കെ കാണുമ്പോൾ എനിക്ക് വിഷമം വരാറുണ്ട്. കാരണം അറിയാത്ത ആളുകളുടെ വായിലിരിക്കുന്നത് കേൾക്കുന്നല്ലോയെന്ന് ആലോചിച്ച്.’
‘പക്ഷെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇത്തരം കമന്റുകൾക്ക് കൊറോണ ടൈമിൽ കുത്തിയിരുന്ന് ഞാൻ റിപ്ലെ കൊടുക്കുമായിരുന്നു. ആ സമയത്താണ് സോഷ്യൽമീഡിയയിൽ നിന്നും ഞാൻ ഏറ്റവും കൂടുതൽ അബ്യൂസ് നേരിട്ടിട്ടുള്ളത്. ബിഗ് ബോസ് കഴിഞ്ഞ് വന്ന സമയമായിരുന്നു. അന്ന് എന്റെ മെന്റാലിറ്റി തന്നെ വേറെയായിരുന്നു.ഡെഡ്ബോഡിയിൽ കഴുകൻ വന്ന് കൊത്തി തിന്നുന്ന അവസ്ഥയായിരുന്നു എന്റേത്. എനിക്ക് ആ സമയത്ത് ഫ്രസ്ട്രേഷനായിരുന്നു. പിന്നെ എനിക്ക് തന്നെ ബോറടിച്ചു’ ആര്യ ബഡായി വിശദീകരിച്ചു.
The post ഈ പെങ്കൊച്ചാണോ ബിഗ് ബോസിൽ കിടന്ന് കാശില്ലെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ചത്… എന്നൊക്കെയാണ് ആ കമന്റുകൾ- ആര്യ appeared first on Mallu Talks.
from Mallu Articles https://ift.tt/FiSjzy7
via IFTTT