ചിരിക്കാൻ വയ്യ കണ്ണുകൾ താനെ അടഞ്ഞു പോകുന്നു,ബെൽസ് പാൾസി; നടൻ മിഥുൻ രമേശ് ആശുപത്രിയിൽ

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന്റെ ഒരു ഭാഗത്ത് പാർഷ്യൽ പാരലിസിസ് (ബെൽസ് പാൾസി) ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

”വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്.” ”ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താൽ മാത്രമാണ് അടയുക. രണ്ട് കണ്ണും ഒരുമിച്ച് അടക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്.””അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്” എന്നാണ് മിഥുൻ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. കോവിഡ് മുക്തിനേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടർമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നേരത്തെ നടൻ മനോജ് കുമാറും സമാനമായ പ്രശ്നം നേരിട്ടിരുന്നു. തുടർന്ന് താരം ചികിത്സ തേടുകയും പഴയ നിലയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. എന്തായാലും മിഥുൻ രമേശിന്റെ തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ആരാധകർ.

The post ചിരിക്കാൻ വയ്യ കണ്ണുകൾ താനെ അടഞ്ഞു പോകുന്നു,ബെൽസ് പാൾസി; നടൻ മിഥുൻ രമേശ് ആശുപത്രിയിൽ appeared first on Mallu Talks.



from Mallu Articles https://ift.tt/nUbqfl6
via IFTTT
Previous Post Next Post