കണ്ണൂരില്‍ മുസ്ലീം വിവാഹങ്ങളില്‍ അടുക്കള ഭാഗത്തിരുത്തിയാണ് സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നതെന്ന നടി നിഖില വിമലിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു.ഇപ്പോഴിതാ നടിയുടെ മറ്റൊരു തുറന്നുപറച്ചിലാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിക്കാനാണെന്നും സുഹൃത്തുക്കളെ തടയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിഖിലയിപ്പോള്‍. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘എന്റെ നാട്ടിലുള്ള ആള്‍ക്കാരുടെ പ്രധാന പ്രശ്നം എന്താണെന്നു വച്ചാല്‍ കോളേജിലങ്ങട് ചേര്‍ക്കും, ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം കഴിപ്പിച്ച് വിടാനാണ്. അതെനിക്ക് ഭയങ്കര എതിര്‍പ്പുള്ള കാര്യമായിരുന്നു. എന്റെ ഫ്രണ്ട്സിനെയൊക്കെ ഞാന്‍ എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ എന്നു പറഞ്ഞ് പിടിച്ചു നിര്‍ത്തുമായിരുന്നു.
ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞാല്‍ അത്ര മെച്യൂരിറ്റിയോ ലോക പരിചയമോ ഒന്നുമുണ്ടാകില്ല. ഇപ്പോള്‍ പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള അവസരമുണ്ട്. എന്നിട്ടും പതിനെട്ട് വയസായി എന്നൊക്കെ പറഞ്ഞിട്ട് പതിനാറ് വയസില്‍ കല്യാണം കഴിപ്പിക്കുന്ന ആളുകള്‍ ഉണ്ട്. ഒരു ഫാമിലി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമെന്ന് നമുക്ക് തോന്നുന്ന സമയത്ത് കല്യാണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം.’- നിഖില പറഞ്ഞു.
The post പെൺകുട്ടികളെ കോളേജിൽ ചേർക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താൻ; 18 വയസായി എന്ന് പറഞ്ഞ് 16ാം വയസിൽ വിവാഹം നടത്തുന്നവരുണ്ട്- നിഖില വിമൽ appeared first on Mallu Talks.
from Mallu Articles https://ift.tt/rHg4kA2
via IFTTT