കൊറോണയും ജവാനും എനിക്ക് ഒരേ പോലെ ഇഷ്ടമാണ്, അതുവഴി ഇൻകം ടാക്‌സുമായും ഇപ്പോൾ അടുത്ത ബന്ധമാണ്! പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫൻ, ‘കൊറോണ ജവാൻ’ എത്തുന്നു

മലയാളികൾക്ക് മറക്കാനാവാത്ത പേരുകളാണ് കൊറോണയും ജവാനും. ഇപ്പോൾ ഇതേപേരിൽ ഒരു സിനിമയുമായി എത്തുകയാണ് സംവിധായകൻ സിസി. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും നിർമ്മിക്കുന്ന ചിത്രമാണ് ‘കൊറോണ ജവാൻ’. ചിത്രത്തെക്കുറിച്ച് വിതരണം ഏറ്റെടുത്തിരിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയുടെ പേരിലെ കൊറോണയും ജവാനും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അതുവഴി അൻകം ടാക്‌സുമായി ഇപ്പോൾ അടുത്ത ബന്ധമപണ്ടാക്കാൻ സാധിച്ചെന്നുമാണ് ലിസ്റ്റിൻ പറഞ്ഞിരുന്നത്.

‘ഈ പടം സംവിധാനം ചെയ്യുന്നത് സിസി എന്നാണ് കണ്ടത്. ഈയടുത്ത് ഗവൺമെന്റ് കുറെ പടം നിർമ്മിക്കുകയും ചെയ്തതുകൊണ്ട് സെൻസർ ബോർഡ് നേരിട്ട് പടം സംവിധാനം ചെയ്തു എന്നാണ് ഞാൻ ആദ്യം കരുതിയത്. ഈ പടം ഞാൻ കണ്ടതാണ് ഒരുപാട് ഹ്യൂമർ ഇതിലുണ്ട്, കൊറോണയും എനിക്കിഷ്ടമാണ് ജവാനും എനിക്ക് ഇഷ്ടമാണ്. കൊറോണ സമയത്ത് ആണ് ഒരുപാട് സിനിമകൾ ഞാൻ നിർമ്മിക്കുകയും എനിക്ക് ഒരുപാട് പൈസ കിട്ടുകയും ചെയ്തത്, അതേപോലെ ഇൻകം ടാക്‌സ്മായി വളരെ അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞതും. അതേപോലെ ജവാൻ എന്നു പറയുന്നതിന്റെ വിലയേറിഞ്ഞതും കൊറോണ കാലത്താണ് അതുകൊണ്ട് ഇത് രണ്ടും വളരെയധികം എനിക്ക് റിലേറ്റ് ആയി.’

കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ നടൻ ഉണ്ണിമുകുന്ദനും വിനയ് ഫോർട്ടും ചേർന്ന് ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിട്ടിരുന്നു. കോമഡി എന്റർടെയ്‌നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹൻരാജ് ആണ് നിർവ്വഹിക്കുന്നത്. ശ്രീനാഥ് ഭാസി, ലുക്മാൻ, ജോണി ആന്റണി, ശരത് സഭ, ശ്രുതി ജയൻ, ഇർഷാദ് അലി, ഉണ്ണി നായർ, ബിറ്റോ, സീമ ജി നായർ, സിനോജ് അങ്കമാലി, സുനിൽ സുഗത, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം ജെനീഷ് ജയാനന്ദൻ, അസിസ്റ്റന്റ് ഡയറക്ടർ ബേസിൽ വർഗീസ് ജോസ്, കല കണ്ണൻ അതിരപ്പിള്ളി, അസ്സോസിയേറ്റ് ഡയറക്ടർ ലിതിൻ കെ. ടി, വാസുദേവൻ വി. യു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ്, സംഗീതം റിജോ ജോസഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഹരിസുദൻ മേപ്പുറത്തു, അഖിൽ സി തിലകൻ, പശ്ചാത്തല സംഗീതം ബിബിൻ അശോക്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി. കെ, എഡിറ്റിംഗ് അജീഷ് ആനന്ദ്. കോസ്റ്റ്യും സുജിത് സി എസ്, ചമയം പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷൈൻ ഉടുമ്പൻചോല, പ്രൊഡക്ഷൻ മാനേജർ അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് മാമിജോ പബ്ലിസിറ്റി യെല്ലോ ടൂത്ത്, പി ആർ ഒ ആതിര ദിൽജിത്ത്, സ്റ്റിൽസ് വിഷ്ണു എസ് രാജൻ.

The post കൊറോണയും ജവാനും എനിക്ക് ഒരേ പോലെ ഇഷ്ടമാണ്, അതുവഴി ഇൻകം ടാക്‌സുമായും ഇപ്പോൾ അടുത്ത ബന്ധമാണ്! പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫൻ, ‘കൊറോണ ജവാൻ’ എത്തുന്നു appeared first on Viral Max Media.



from Mallu Articles https://ift.tt/fJrLONj
via IFTTT
Previous Post Next Post