കഴിഞ്ഞവർഷം പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല, എന്നാൽ ഇത്തവണ ഒരുമിച്ച്, പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ പൃഥ്വിരാജും സുപ്രിയയും

കഴിഞ്ഞ തവണത്തെ വിവാഹ വാർഷികത്തിന് പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല. ആടുജീവിതം എന്ന സിനിമയുടെ തിരക്കിലായിരുന്നു അദ്ദേഹം. ഇത്തവണ പന്ത്രണ്ടാം വിവാഹ വാർഷികം ഒന്നിച്ച്‌ ആഘോഷിക്കുകയാണ് ഇരുവരും. സുപ്രിയയും പൃഥ്വിരാജും പരസ്പരം ആശംസകൾ കൈമാറി. എന്നും എപ്പോഴും ഒന്നിച്ച്‌ എന്നാണ് പൃഥ്വിരാജ് ആശംസ കുറിപ്പിൽ എഴുതിയത്.

.

സ്ഥിരതയെ ഭയപ്പെട്ടിരുന്ന ഒരാളെന്ന നിലയിൽ, ജീവിതത്തിൽ സ്ഥായി ആയുള്ളവയെ ഞാനിപ്പോൾ വിലമതിക്കുന്നതിന്റെ ഒരേയൊരു കാരണം കൂടെയുള്ള ഈ പെൺകുട്ടിയാണ് എന്നാണ് സുപ്രിയയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഭാര്യ, അടുത്ത സുഹൃത്ത്, ട്രാവൽ പാർട്ണർ, കുഞ്ഞിന്റെ അമ്മ അങ്ങനെ പലതുമാണ് തനിക്ക് സുപ്രിയ എന്നും പൃഥ്വിരാജ് കുറിക്കുന്നു.

ഇരുവർക്കും അലംകൃത എന്ന ഒരു മകൾ മാത്രമാണുള്ളത്. മാധ്യമ പ്രവർത്തകയായ സുപ്രിയ അഭിനയ രംഗത്ത് സജീവമല്ലെകിലും ചലച്ചിത്ര നിർമ്മാണ രംഗത്ത് സജീവമാണ്. 2019ൽ ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത ‘നയൻ’ എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ തുടക്കം. ശേഷം പല പ്രമുഖ സിനിമകളുടെയും വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസിന് ലഭിച്ചിരുന്നു.

പേട്ട, ബിഗിൽ, മാസ്റ്റർ, KGF ചാപ്റ്റർ 2, 777 ചാർളി, കാന്താര തുടങ്ങിയ പ്രമുഖ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്സിനായിരുന്നു ലഭിച്ചത്.

The post കഴിഞ്ഞവർഷം പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല, എന്നാൽ ഇത്തവണ ഒരുമിച്ച്, പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച്‌ പൃഥ്വിരാജും സുപ്രിയയും appeared first on Viral Max Media.



from Mallu Articles https://ift.tt/ImiYd8P
via IFTTT
Previous Post Next Post